കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർക്ക് യാത്രയയപ്പ് നൽകി


കണ്ണൂര്‍: കുടുംബശ്രീ കണ്ണൂര്‍ ജില്ലാ മിഷനില്‍ നിരവധി മാതൃക പ്രവര്‍ത്തങ്ങള്‍ക്ക് നേതൃതം നല്‍കി ജില്ലയെ പദ്ധതി നടത്തിപ്പില്‍ സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനത്ത് എത്തിച്ച ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എം വി ജയന് ജില്ലയിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. എടക്കാട് ക്ഷീര വികസന വകുപ്പ് ഓഫീസര്‍ തസ്തികയില്‍ നിന്നാണ് 2024 ല്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ കുടുംബശ്രീയില്‍ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ആയി ചുമതലയേറ്റത്. ജില്ലയിലെ അയല്‍കൂട്ട അംഗങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിന് മാതൃകയായ നിരവധി പ്രവര്‍ത്തനങ്ങള്‍ ഈ കാലയളവില്‍ നടപ്പിലാക്കി. മാതൃ വകുപ്പില്‍ തിരികെ പോകുന്ന എം വി ജയനുള്ള ആദരം എബിള്‍ വില്ലേജില്‍ നടന്ന ജില്ലാ തല സംഗമത്തില്‍  ജില്ലയിലെ 81 സി ഡി എസ്സിലെ ചെയര്‍പേഴ്സണ്‍മാര്‍ ചേര്‍ന്നു നല്‍കി. അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍മാരായ രാഹുല്‍ കെ, അമര്‍ നാഥ്, വിജിത്ത്, മെമ്പര്‍ സെക്രട്രിമാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, മിഷന്‍ ടീം അംഗങ്ങള്‍ പങ്കെടുത്തു.




Post a Comment

0 Comments