അഭിമുഖങ്ങളിലൂടെ എപ്പോഴും വൈറലാകുകയും വിവാദങ്ങളുടെ ഭാഗമാകുകുയും ചെയ്യുന്ന നടൻ കൂടിയാണ് ഷൈൻ ടോം ചാക്കോ. മലയാള സിനിമയിലെ അദ്ദേഹത്തിൻ്റെ ശ്രദ്ധേയമായ വേഷങ്ങൾക്കൊപ്പം ഇത്തരം വാദങ്ങളിലൂടേയും ഷൈൻ ടോം ചാക്കോ മലയാള സിനിമാ ആസ്വാദകരുടെ ഹൃദയത്തിലെത്തിയിരുന്നു. ഇപ്പോഴിതാ പുതിയ ഒരു അഭിപ്രായവുമായി താരം എത്തിയിരിക്കുകയാണ്. പെറ്റ് ലവേഴ്സ് യഥാർഥത്തിൽ സനേഹമുള്ളവരാണെന്ന് തോന്നുന്നില്ലെന്നും സ്നേഹമുള്ളവരാണെങ്കിൽ അവരെ കൂട്ടിൽ ഇട്ട് വളർത്തുകയല്ലല്ലോ വേണ്ടതെന്നും ഷൈൻ ടോം ചാക്കോ ചോദിക്കുന്നു. ഏറ്റവും പുതിയ ചിത്രത്തിൻ്റെ പ്രമോഷൻ്റെ ഭാഗമായി ഒരു യൂടൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിൻ്റെ പ്രതികരണം. നമുക്ക് വേണ്ടത് എപ്പോഴും അടിമയാക്കി വയ്ക്കാനും കൂടെ സ്നേഹിക്കാനും നമ്മളെ തിരിച്ചൊന്നും പറയാതിരിക്കാനും നമുക്കു വേണ്ടി ജീവിച്ചു കൊണ്ടിരിക്കുന്നു എന്ന് പറയാനും വേണ്ടി ഒരു ജീവിയെയാണ്. ഒരാളെ കൊണ്ടുവന്ന് കൂട്ടിലിട്ടാൽ, അല്ലെങ്കിൽ അവന്റെ ഇഷ്ടത്തിന് വളർത്തി അതിന് ഭക്ഷണം കൊടുക്കുന്നതു കൊണ്ട് എങ്ങനെയാണ് പെറ്റ് ലവേഴ്സ് ആവുകയെന്നും ഒരാൾ അവരെ അവരുടെ സ്വാതന്ത്ര്യത്തിന് വിടുമ്പോഴാണല്ലോ പെറ്റ് ലവേഴ്സ് ആകുന്നത് എന്നും ഷൈൻ ചോദിച്ചു.





0 Comments