ന്യൂഡൽഹി∙ കേരളത്തിൽ കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഏറ്റവും വിലക്കയറ്റമുണ്ടായ 15 ഇനങ്ങളിൽ 12 എണ്ണവും ഭക്ഷ്യവസ്തുക്കൾ. ഉള്ളി വിലയിലുണ്ടായ വർധന 120 ശതമാനമാണ്. അതായത് ഇരട്ടിയിലേറെ! തൊട്ടുപിന്നിൽ നാരങ്ങ– 96.37% സ്റ്റാറ്റിസ്റ്റിക്കൽ മന്ത്രാലയത്തിന്റേതാണ് കണക്കുകൾ
കേരളത്തിലെ മൊത്തത്തിലുള്ള വിലക്കയറ്റം 6.22 ശതമാനമായാണ് ഉയർന്നത്.
*ഒറ്റനോട്ടത്തിൽ*
∙തേയിലപ്പൊടിയുടെയും കാപ്പിപ്പൊടിയുടെയും വിലയിൽ കാര്യമായ മാറ്റമില്ലെങ്കിലും ഹോട്ടലുകളിലെ ചായയ്ക്കും (20.32%) കാപ്പിക്കും (14.88%) വില ഉയർന്നു. പലഹാരങ്ങളുടെ വിലയിൽ 13.2% വർധനയുണ്ടായി. ഹോട്ടലുകളിലെ ഊണിനും മറ്റ് ഭക്ഷണങ്ങൾക്കും 10.10% വില കൂടി. ഇവ തയാറാക്കാനുള്ള മറ്റു ചേരുവകളുടെ വില കൂടിയിട്ടുണ്ട് (ഉദാ: പഞ്ചസാര: 21.15%, പാചകവാതകം: 7.52%, പാൽ: 7%).
∙ *പച്ചക്കറികളിൽ*
കോളിഫ്ലവർ (18.89%), കാബേജ് (17.58%), വെണ്ടയ്ക്ക (11.93%) എന്നിവയുടെയും വില ഉയർന്നു. പഴവർഗങ്ങളിൽ ചക്ക, പേരയ്ക്ക, മാങ്ങ, വാഴപ്പഴം എന്നിവയ്ക്കു പുറമേ മുന്തിരി (30.13%), ആപ്പിൾ (15.09%), ഓറഞ്ച് (14.58%), തണ്ണിമത്തൻ (13.89%), പൈനാപ്പിൾ (6.29%) എന്നിവയ്ക്കും വില കൂടി.
മത്സ്യത്തിന് 22.58% വില കൂടി. കോഴിയിറച്ചിക്ക് 21.94%, പോത്തിറച്ചിക്ക്12.26% എന്നിങ്ങനെ വില കൂടി. മുട്ടയുടെയും മട്ടന്റെയും വിലയിൽ യഥാക്രമം 10.55%, 9.11% വർധിച്ചു. പന്നിയിറച്ചിയുടെ വില 4.77% കുറഞ്ഞു.
എല്ലാത്തരം ഭക്ഷ്യവസ്തുക്കൾക്കും വില കൂടിയിട്ടില്ലെന്നും കണക്കുകൾ പറയുന്നു. തേങ്ങയുടെ വിലയിൽ 17.33% കുറവുണ്ടായപ്പോൾ വെളിച്ചെണ്ണയുടെ വിലയിൽ 30.92% കുറഞ്ഞു. കാരറ്റിന് 13.64 ശതമാനവും കടലയുൾപ്പെടെയുള്ള ഇനങ്ങളുടെ വിലയിൽ 35.6 ശതമാനവും ഇടിവുണ്ടായി. അരിക്ക് 8.54% വിലക്കയറ്റമുണ്ടായപ്പോൾ ഗോതമ്പിന് 1.40% മാത്രമാണ് വർധന.
കേരളത്തിൽ ഏറ്റവും വിലക്കയറ്റമുണ്ടായ 15 ഇനങ്ങളിൽ 12 എണ്ണവും ഭക്ഷ്യവസ്തുക്കൾ
*വിലക്കയറ്റത്തിൽടോപ് 15*
(2025, 2026 ഒക്ടോബർ മാസങ്ങളിലെ വിലകൾ തമ്മിലുള്ള താരതമ്യം)
1) ഉള്ളി: 120.01%
2) നാരങ്ങ: 96.37%
3) വെളുത്തുള്ളി: 87.14%
4) ഇഞ്ചി: 71.87%
5) വെള്ളി
ആഭരണങ്ങൾ: 60.58%
6) വിമാനക്കൂലി: 57.26%
7) മല്ലി: 55.51%
8) ചക്കപ്പഴം: 54.33%
9) വറ്റൽമുളക്: 52.29%
10) പേരയ്ക്ക: 47.17%
11) മാങ്ങ: 39.12%
12) വാഴപ്പഴം: 37.54%
13) ബീൻസ്/പയർ: 33.91%
14) തക്കാളി: 31.92%




0 Comments