അബ്ദുൾ കലാം അവാർഡ് എം പി നജീറക്ക്.

 



ഡോ. എപിജെ അബ്ദുൾ കലാം സ്റ്റഡി സെൻ്റർ ഏർപ്പെടുത്തിയ 2026-ലെ മികച്ച അധ്യാപക അവാർഡിന് പാപ്പിനിശ്ശേരി വെസ്റ്റ് എൽപി സ്‌കൂളിലെ അറബിക് അധ്യാപിക എം പി നജീറ അർഹയായി.

അധ്യാപന രംഗത്തെ മികച്ച സേവനങ്ങൾ മുൻനിർത്തിയാണ് പുരസ്‌കാരം. നേരത്തെ സംസ്ഥാന സർക്കാറിന്റെ മികച്ച അധ്യാപക പുരസ്‌കാരവും ഇവർക്ക് ലഭിച്ചിട്ടുണ്ട്. അധ്യാപക ദിനമായ സെപ്തംബർ അഞ്ചിന് കോട്ടയത്ത് നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും. കുറ്റ്യാട്ടൂർ ചെറുവത്തല മൊട്ട സ്വദേശിനിയാണ് നജീറ.



Post a Comment

0 Comments