തിരുപ്പതിയിൽ സമാധാനപരമായി സമരം ചെയ്ത പാരമെഡക്കൽ വിദ്യാഥികൾക്ക് നേരെ പൊലീസ് മർദനം. പെൺകുട്ടികളെ അടക്കം റോഡിലൂടെ വലിച്ചിഴച്ചായിരുന്നു പൊലീസിൻ്റെ ക്രൂരനടപടി. കോഴ്‌സ്-ഇന്റേൺഷിപ്പ് കാലാവധി നീട്ടൽ, പ്രതിഫലമില്ലാത്ത ജോലി, സുരക്ഷാക്കുറവ്, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം എന്നീ പ്രശ്നങ്ങൾ ഉയർത്തിയാണ് വിദ്യാർത്ഥികൾ സമരം ചെയ്തത്. ആക്രമണത്തെ അപലപിച്ച് എസ്‌എഫ്‌ഐ രംഗത്തു വന്നു. പൊലീസ് അടിച്ചമർത്തൽ അവസാനിപ്പിച്ച് വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ ആന്ധ്രാപ്രദേശ് സർക്കാർ ഉടനടി പരിഹരിക്കണമെന്ന് എസ് എഫ് ഐ ആവശ്യപ്പെട്ടു. 15,000 പ്രതിമാസ സ്റ്റൈപ്പൻഡ് നൽകാനും അക്കാദമിക് കലണ്ടർ ക്രമീകരിക്കാനും സർക്കാർ ഉടനടി തയ്യാറാകണമെന്നും എസ്‌എഫ്‌ഐ ആവശ്യപ്പെട്ടു.





0 تعليقات