ഇന്ന് വടക്കന്‍ കേരളത്തില്‍ മഴ ശക്തമാകും; അഞ്ച് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ്.

 

കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് വടക്കന്‍ കേരളത്തില്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചു.മറ്റ് ജില്ലകളില്‍ ഇന്ന് മുന്നറിയിപ്പ് ഇല്ല. നാളെ 8 ജില്ലകളില്‍ മഴ മുന്നറിയിപ്പ് ഉണ്ട്. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ മുന്നറിയിപ്പ് ഉണ്ട്. മറ്റന്നാള്‍ മുതല്‍ മഴയുടെ ശക്തി കുറയും. ബംഗാള്‍ ഉള്‍ക്കടലില്‍ തുടരുന്ന അതിതീവ്ര ന്യൂനമര്‍ദ്ദം ആണ് മഴയുടെ ശക്തി വര്‍ധിക്കാന്‍ കാരണം. കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.പുലര്‍ച്ചെ തെക്കന്‍ കേരളത്തിലേയും മധ്യ കേരളത്തിലേയും ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ഉള്‍പ്പെടെ നേരിയ മഴ പെയ്തിരുന്നു. രണ്ട് മൂന്ന് ദിവസമായി ഇടവിട്ട് മഴ പെയ്യുന്നതിനാല്‍ കൊടും ചൂടിന് ആശ്വാസമുണ്ട്. എന്നിരിക്കിലും സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് പൂര്‍ണമായ പരിഹാരമായിട്ടില്ല.



Post a Comment

0 Comments