ക്ഷീണം മാറ്റാൻ മാത്രമല്ല, മാനസികാരോഗ്യത്തിനും ഓറഞ്ച് ജ്യൂസ് കേമനെന്ന് വിദ​ഗ്ധർ


ക്ഷീണം മാറ്റാനായി നമ്മളിൽ പലരും ഓറഞ്ച് ജ്യൂസ് കുടിക്കാറുണ്ട്. എന്നാൽ ക്ഷീണത്തിന് മാത്രമല്ല മാനസികാരോഗ്യത്തിനും കേമനാണ് ശുദ്ധമായ ഓറഞ്ച് ജ്യൂസ് എന്നാണ് പുതിയ പഠനം കണ്ടെത്തുന്നത്. ബ്രിട്ടീഷ് ജേണൽ ഓഫ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഓറഞ്ച് അടക്കമുള്ള പഴങ്ങളുടെ ജ്യൂസ് മാനസികാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് കണ്ടെത്തിയത്. ഓറഞ്ച് ജ്യൂസിലടങ്ങിയിരിക്കുന്ന ഫ്ലേവനോയിഡുകളാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന പ്രധാന ഘടകം. കുടലിൻ്റെ ആരോ​ഗ്യത്തെ മെച്ചപ്പെടുത്തുന്ന ഫ്ലേവനോയിഡുകൾ തലച്ചോറിലേക്കുള്ള സി​ഗ്നലുകളെയും നാഡീപ്രവർത്തനങ്ങൾക്കും ഉത്തേജിപ്പിക്കാൻ സഹായിക്കും. ഓറഞ്ചിലെ വിറ്റാമിൻ സി രോഗപ്രതിരോധശേഷി തടയാനും, ക്ഷീണം മാറ്റുന്നതിനും കേമനാണ്. കൂടാതെ, ശ്ര​ദ്ധ കുറവിനും വിഷാദാവസ്ഥയെ പ്രതിരോധിക്കാനും ഓറഞ്ചിലെ വിറ്റാമിൻ സി സഹായിക്കുമെന്നും പഠനത്തിൽ കണ്ടെത്തി. മാനസികാവസ്ഥയെ നിയന്ത്രിക്കുന്ന സെറോടോണിൻ ഡോപമിൻ തുടങ്ങിയ ന്യൂറോ ട്രാൻസ്മിറ്ററുകൾ ശരീരത്തിൽ നിർമ്മിക്കപ്പെടാൻ ഫോളേറ്റ് അത്യാവശ്യമാണ്. ഇത് ഓറഞ്ചിൽ കൂടുതലായി അടങ്ങിയതും മാനസികാരോഗ്യം നിലനിർത്താൻ നമ്മെ സഹായിക്കും. എന്നാൽ, കൃത്രിമ പഞ്ചസാര ഇല്ലാത്ത ശുദ്ധമായ ഓറഞ്ച് ജ്യൂസ് ആണ് കുടിക്കേണ്ടത്. ഇത് ശരീരത്തിന് എന്നപോലെ മനസ്സിനും ഉണർവ് നൽകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.



Post a Comment

0 Comments