അഖിലേന്ത്യ ബാങ്ക് പണിമുടക്ക്: പ്രതിഷേധ ദിനം ആചരിച്ച് ജീവനക്കാർ

 

നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് ബാങ്കിംഗ് മേഖലയിലെ ഏഴ് പ്രമുഖ സംഘടനകളുടെ ഐക്യവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് ആഹ്വാനം ചെയ്തിട്ടുള്ള 2026 സെപ്റ്റംബർ 11ലെ ബാങ്ക് പണിമുടക്കിന് അനുബന്ധമായി ജീവനക്കാർ പ്രതിഷേധ ദിനം ആചരിച്ചു.
ആഴ്ചയിൽ അഞ്ചുദിവസ ബാങ്കിംഗ് അനുവദിക്കുക, ഉഭയകക്ഷി കരാർ പ്രകാരമുള്ള  ധാരണകൾ പാലിക്കുക, സർക്കാരിന്റെ ഏകപക്ഷീയവും വിവേചനപരവുമായ പി.എൽ .ഐ പദ്ധതി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഇവർ ഉന്നയിച്ചത്.തിരുവനന്തപുരത്ത് കനറാ ബാങ്ക് സർക്കിൾ ഓഫീസിന് മുന്നിൽ നടന്ന പ്രകടനത്തെ അഭിസംബോധന ചെയ്ത് യുണൈറ്റഡ് ഫോറം ജില്ലാ കൺവീനർ വി ജെ വൈശാഖ്, ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് വി. അനിൽകുമാർ , ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് കോൺഫറേഷൻ സംസ്ഥാന പ്രസിഡൻറ് ടി ബിജു, നാഷണൽ കോൺഫെഡറേഷൻ ഓഫ് ബാങ്ക് എംപ്ലോയീസ് സംസ്ഥാന ട്രഷറർ കെ ആർ രാകേഷ്, ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ അഖിലേന്ത്യ ജനറൽ കൗൺസിൽ അംഗം എസ്ബിഎസ് പ്രശാന്ത്, ഇന്ത്യൻ നാഷണൽ ബാങ്ക് ഓഫീസേഴ്സ് കോൺഫെഡറേഷൻ ഡെപ്യൂട്ടി സെക്രട്ടറി എൻ കിരൺ എന്നിവർ സംസാരിച്ചു.  2026 സെപ്റ്റംബർ 11 ന് സൂചന പണിമുടക്കും തുടർന്ന് സെപ്റ്റംബർ 28, 29, 30 തീയതികളിൽ ത്രിദിന പണിമുടക്കും ഉന്നയിച്ച ആവശ്യങ്ങളിൽ തീരുമാനം ഉണ്ടായില്ലെങ്കിൽ ഒക്ടോബർ 26 മുതൽ അനിശ്ചിതകാല പണിമുടക്കും ആണ് യുണൈറ്റഡ് ഫോറം ആഹ്വാനം ചെയ്തിട്ടുള്ളത്.



Post a Comment

0 Comments