ഇന്ത്യൻ വാഹന വിപണിയിലേക്ക് പുതിയ കാർ പ്രഖ്യാപിച്ച് ഹ്യൂണ്ടായ്. പുതിയ എസ്‍യുവിക്ക് ബയോൺ എന്നാണ് പേര്. വാഹനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്നും കമ്പനി അറിയിച്ചു. ഇന്ത്യൻ നിരത്തുകളിൽ പരീക്ഷണ ഓട്ടത്തിനിടെ പലതവണ ഈ വാഹനത്തിന്റെ ചിത്രം പുറത്ത് വന്നിരുന്നു. ഇപ്പോഴാണ് വാഹനത്തിന്റെ പേര് ഔദ്യോഗികമായി ഹ്യൂണ്ടായ് പ്രഖ്യാപിച്ചത്. അതോടെ പുതിയ വാഹനത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഹ്യൂണ്ടായ് ആരാധകർ. ഫ്രാൻസിൽ സ്ഥിതി ചെയ്യുന്ന ചരിത്രപ്രസിദ്ധമായ ഒരു നഗരമാണ് ബയോൺ. നഗരത്തിന്റെ സവിശേതകളിൽ പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ എസ്‍യുവിക്ക് ഈ പേര് നൽകിയതെന്ന് ഹ്യൂണ്ടായ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം അന്താരാഷ്ട്ര വിപണിയിൽ നേരത്തെ തന്നെ ബയോൺ എന്ന പേരിൽ ഒരു എസ്‍യുവി ഹ്യൂണ്ടായ്ക്ക് ഉണ്ട്. ഈ വാഹനം ഇന്ത്യയിലും അവതരിപ്പിക്കണമെന്നത് ഏറെക്കാലത്തെ ആവശ്യമായിരുന്നു. തുടർന്നാണ് പുതിയ ഡിസൈനിൽ ഇന്ത്യയിലേക്ക് ബയോൺ എത്തുന്നത്. പരീക്ഷണ ഓട്ടങ്ങളിലെ ചിത്രങ്ങളിൽ നിന്നുതന്നെ വാഹനത്തിന്റെ രൂപഭംഗി പുറത്തുവന്നിട്ടുണ്ട്. വരും ദിവസങ്ങളിൽ യഥാർത്ഥ ചിത്രവും വാഹനത്തിന്റെ പ്രത്യേകതകളും കമ്പനി പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.





0 تعليقات