ഡിവൈഎഫ്ഐ പയ്യന്നൂർ ബ്ലോക്ക് കമ്മിറ്റി ജനകീയ ഒപ്പ് ശേഖരണം നടത്തി.




 പയ്യന്നൂർ:കേന്ദ്രസർക്കാറിന്റെ യുവജനവിരുദ്ധ നയങ്ങൾക്കെതിരെ ഡിവൈഎഫ്ഐഒക്ടോബർ 2 ന് സംഘടിപ്പിക്കുന്ന ഡൽഹി ചലോ പാർലമെന്റ് മാർച്ചിന്റെ മുദ്രാവാക്യങ്ങൾ ജനങ്ങളോട് സംവദിച്ചു കൊണ്ട്  ഡിവൈഎഫ്ഐ  പയ്യന്നൂർ ബ്ലോക്ക് കമ്മിറ്റി

ജനകീയ ഒപ്പ് ശേഖരണം നടത്തി..

ജനകീയ ഒപ്പുശേഖരണത്തിന്റെ പയ്യന്നൂർ ബ്ലോക്ക് തല ഉദ്ഘാടനം ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി സി വി റഹിനേജ് നിർവഹിച്ചു. ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡണ്ട് സി ഷിജിൽ  ,കെ മനുരാജ് ,മുഹമ്മദ് ഹാഷിം തുടങ്ങിയവർ സംബന്ധിച്ചു.

എല്ലാവർക്കും സ്ഥിരം തൊഴിൽ...,സുതാര്യമായ തൊഴിൽ നിയമനങ്ങൾ നടത്തുക..പരീക്ഷ രീതി പൂർണമായും പരിഷ്കരിക്കുക...

തൊഴിലുറപ്പ് തൊഴിലാളികൾ ഒരു വര്ഷം 200 തൊഴിൽ ദിനങ്ങൾ ഉറപ്പ് വരുത്തുക..തൊഴിലുറപ്പ് പദ്ധതി പുനഃസംഘടിപ്പിക്കുക. തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തിയാണ്  ഒക്ടോബർ 2ന്  പാർലമെന്റ് മാർച്ച്  

നടക്കുന്നത്.



Post a Comment

0 Comments