കൊൽക്കത്ത സുരേന്ദ്രനാഥ് കോളേജിലെ വൈസ് പ്രിൻസിപ്പാൾ മുഹമ്മദി താരാന്നം കുറച്ച് ദിവസങ്ങൾക്ക് മുന്നേ രാജിവെച്ചിരുന്നു. എന്നാൽ ഇപ്പോൾ രാജിക്ക് പിന്നിലെ കാരണങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് വൈസ്പ്രിൻസിപ്പാളായിരുന്ന താരാന്നം. തന്നെ വിദ്യാർഥികൾ ബന്ധിയാക്കി വെച്ച് നിർബന്ധിപ്പിച്ചാണ് രാജി വെപ്പിച്ചത്.രാജിക്കത്ത് തയ്യാറാക്കിയതും വിദ്യാർഥികൾ തന്നെയാണെന്നും പിന്നീട് തന്നെക്കൊണ്ട് അതിൽ നിർബന്ധിച്ച് ഒപ്പ് വെപ്പിച്ചതാണെന്നും അധ്യാപിക പറയുന്നു. താരാന്നം സെപ്തംബർ 11-നാണ് രാജിക്കത്ത് സമർപ്പിച്ചത്. പിന്നാലെ വൈസ് പ്രിൻസിപ്പാളിൻ്റെ ക്യാബിനിൽ ഗംഗാജലം തെളിച്ച് എ ബി വി പി ശുദ്ധീകരിച്ചു.മുസ്ലീം മതവിശ്വാസിയായ അധ്യാപികയെ മതത്തിൻ്റെ പേരിൽ അധിക്ഷേപിക്കുകയും ചെയ്തു. വിദ്യാർഥികൾ തന്നെ വളരെ മോശമായി അധിക്ഷേപിച്ചതായും പലവിധേന ബുദ്ധിമുട്ടിച്ചതായും അധ്യാപിക മാധ്യമങ്ങളോട് പറഞ്ഞു. രാജിവെച്ചില്ലെങ്കിൽ താൻ കൊല്ലപ്പെടുമെന്ന സ്ഥിതിയെത്തിയിരുന്നുവെന്നും അധ്യാപിക പറയുന്നു.






0 تعليقات