നാദാപുരം മലയോര മേഖലയിൽ വീണ്ടും കാട്ടാന ഭീതി. വിലങ്ങാട് മലയങ്ങാടിൽ ജനവാസ മേഖലയിലിറങ്ങിയ കാട്ടാന കാർഷിക വിളകൾ നശിപ്പിച്ചു. പ്രദേശവാസിയായ വയോധിക തലനാരിടയ്ക്കാണ് ആനയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്. വനംവകുപ്പ് യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നുവിലങ്ങാട് മലയങ്ങാടാണ് രാത്രിയിൽ കാട്ടാന ഭീതി വിതച്ചത്. ജനവാസ മേഖലയിലേക്ക് ഇറങ്ങിയ ആന വാഴ, തെങ്ങ്, , കവുങ്ങ് തുടങ്ങിയ കാർഷിക വിളകൾ വ്യാപകമായി നശിപ്പിച്ചു. കണ്ണവം വനമേഖലയിൽ നിന്നാണ് ആന ജനവാസ സ്ഥലത്തേലേക്ക് എത്തിയത്.കഴിഞ്ഞ ആഴ്ച സമീപ പ്രദേശമായ ചിറ്റാരിയിൽ നാശം വിതച്ച ഒറ്റയാനാണ് മലയങ്ങാടുമെത്തി ഭീതി പരത്തിയതെന്നാണ് നാട്ടുകാർ പറയുന്നത്. ഭീതിജനകമായ അനുഭവമാണ് പ്രദേശവാസിയായ റോസമ്മയ്ക്കുണ്ടായത്. കൊച്ചുപുരയ്ക്കൽ രാരിച്ചന്റെയും റോസമ്മയുടെയും വീടിന്റെ മുറ്റം വരെ ആനയെത്തി. തലനാരിഴയ്ക്കാണ് റോസമ്മ രക്ഷപ്പെട്ടത്.വിവരമറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് സംഘം സ്ഥലത്തെത്തിയെങ്കിലും കാര്യക്ഷമമായ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. സോളാർ വേലിയോ മറ്റ് പ്രതിരോധ സംവിധാനങ്ങളോ ഒരുക്കാൻ വനംവകുപ്പ് തയ്യാറാകുന്നില്ലെന്നാണ് കർഷകരുടെ പ്രധാന ആക്ഷേപം.
നാദാപുരത്ത് നഗരപ്രദേശങ്ങളിൽ പുലിയുടെയും, മലയോര മേഖലയിൽ ആനയുടെയും ശല്യം കാരണം പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലാണ് ജനങ്ങൾ.






0 تعليقات