ആരോ​ഗ്യവും രുചിയും ഒറ്റ ​ഗ്ലാസിൽ; ആരും ഫാനാവുന്ന ഹെൽത്തി മഖാന സ്മൂത്തി


വിശപ്പു മാറാനും ശരീരസംരക്ഷണത്തിനും ഒരു പോലെ സഹായിക്കുന്ന ഒരു വിഭവം. ആരോ​ഗ്യവും രുചിയും ഒന്നിക്കുന്ന ഹെൽത്തി മഖാന സ്മൂത്തി. ശരീരഭാരം നിയന്ത്രിക്കാനും ദിവസം മുഴുവൻ ഉന്മേഷത്തോടെ ഇരിക്കാനും സഹായിക്കുന്ന ഈ കിടിലൻ സ്മൂത്തി വീട്ടിൽ ഉണ്ടാക്കാം. പോഷകസമൃദ്ധമായ ഈ സ്മൂത്തി, ഡയറ്റ് ചെയ്യുന്നവർക്ക് ഏറ്റവും മികച്ച ഒരു ചോയ്സാണ്. ​ഗുണങ്ങളേറെയുള്ള ഈ വിഭവം ദീർഘനേരം വിശപ്പില്ലാതെയിരിക്കാൻ സഹായിക്കുന്നു. ശരീരഭാരം നിയന്ത്രിക്കാനും ഉത്തമമാണ്. രോ​ഗപ്രതിരോധശേഷിയും ഈ മഖാന സ്മൂത്തി വർദ്ധിപ്പിക്കുന്നു. ഹൃദയാരോ​ഗ്യത്തിനും ഏറെ നല്ലതാണ്. ചർമ്മത്തിനും മുടിക്കും മഖാന സ്മൂത്തി സംരക്ഷണമേകുന്നു.

ചേരുവകൾ

മഖാന- ഒരു കപ്പ്
ഈന്തപ്പഴം- 4
ആപ്പിൾ-1
ഡെസ്ക്കേറ്റഡ് കോക്കനട്ട്- രണ്ട് ടീസ്പൂൺ
കൊഴുപ്പ് കുറ‍ഞ്ഞ തൈര്- 2 ടേബിൾസ്പൂൺ

തയ്യാറാക്കുന്ന വിധം

.മഖാന നന്നായി വറുത്ത് പൊടിക്കുക
.ഈന്തപ്പഴം വിത്ത് നീക്കി കഷ്ണങ്ങളാക്കുക
.ആപ്പിൾ ചെറിയ കഷ്ണങ്ങളാക്കുക
.എല്ലാ ചേരുവകളും മിക്സിയിൽ ഇട്ട് ബ്ലെൻഡ് ചെയ്യുക
.ആവശ്യമെങ്കിൽ കുറച്ച് തണുത്ത പാൽ ചേർത്ത് കട്ടിയാക്കുക.



إرسال تعليق

0 تعليقات