മലപ്പുറം തിരൂരിൽ സിപിഐഎം പ്രവർത്തകന് കുത്തേറ്റു. ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ ജോ. സെക്രട്ടറി രഞ്ജിത്തിനാണ് കുത്തേറ്റത്. പച്ചാട്ടിരിയിലെ കടയിൽ നിൽക്കുമ്പോഴായിരുന്നു ആക്രമണം. കത്രിക ഉപയോഗിച്ചാണ് കുത്തിയത്.
കോൺഗ്രസ് പ്രവർത്തകൻ പടാട്ടിൽ അശോകനാണ് രഞ്ജിത്തിനെ ആക്രമിച്ചത്. നാട്ടുകാർ തടഞ്ഞുവെച്ച പ്രതിയെ പൊലീസെത്തി കസ്റ്റഡിയിലെടുത്തു.






0 تعليقات