മുണ്ടംവേലി ഫ്ലാറ്റിലെ കുടുംബങ്ങൾക്ക് വേണ്ട സൗകര്യം ഒരുക്കണം: സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി എസ് സതീഷ്


മുണ്ടംവേലി ഫ്ലാറ്റിലെ കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കണമെന്ന് സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി എസ് സതീഷ് വ്യക്തമാക്കി. ആ കുടുംബങ്ങളുടെ സുരക്ഷിതമായ ജീവിതം ഉറപ്പുവരുത്തേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. ഫ്ലാറ്റിലെ അപാകതകൾ കണ്ടപ്പോൾ അത് പരിഹരിക്കാനാണ് എൽ ഡി എഫ് സർക്കാർ തീരുമാനിച്ചതെന്നും, ഇതിൽ ഏതുതരത്തിലുള്ള അന്വേഷണവും സർക്കാരിന് നടത്താമെന്നും അദ്ദേഹം വ്യക്തമാക്കി. ഫ്ലാറ്റ് പൊളിക്കണോ വേണ്ടയോ എന്നത് സർക്കാർ തീരുമാനിക്കേണ്ട കാര്യമാണെന്നും, അതിനായി ശാസ്ത്രീയമായ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെടുക്കേണ്ടതെന്നും എസ് സതീഷ് ചൂണ്ടിക്കാണിച്ചു. ഈ വിഷയത്തെ രാഷ്ട്രീയമായി കാണാതെ അപാകതകൾ പരിഹരിച്ച് അവർക്ക് സുരക്ഷിതമായി താമസിക്കാൻ സൗകര്യം ഒരുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാധാരണ മനുഷ്യരുടെ ജീവിതം സുരക്ഷിതമാക്കണം എന്നതാണ് സിപിഐഎം നിലപാടെന്നും, പാർട്ടി ആ പാവപ്പെട്ട കുടുംബങ്ങൾക്കൊപ്പമാണെന്നും അദ്ദേഹം ആവർത്തിച്ചു. ആദ്യ ഘട്ടത്തിൽ മദ്രാസ് ഐ ഐ ടി ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ വിഷയം പരിശോധിച്ചിട്ടുള്ളതാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.



Post a Comment

0 Comments