കാന്തപുരത്തിന്റേത് ഇന്ത്യയിലിരുന്ന് നടത്തേണ്ട പ്രസ്താവനയല്ല, രാജ്യത്തെ നിയമ വ്യവസ്ഥ അംഗീകരിക്കാൻ മുസ്ലീങ്ങൾ ബാധ്യസ്ഥരാണ്: എ.എന്‍. ഷംസീര്‍


കണ്ണൂർ: സ്ത്രീകളെ സംബന്ധിച്ച കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ വിവാദ പ്രസ്താവനയെ വിമര്‍ശിച്ച് സിപിഐഎം നേതാവ് എ.എന്‍. ഷംസീര്‍. കാന്തപുരത്തിന്റേത് ഇന്ത്യയിലിരുന്ന് നടത്തേണ്ട പ്രസ്താവനയല്ല. പൊതുസമൂഹത്തിന് അത് ന്യായീകരിക്കാൻ കഴിയില്ല. രാജ്യത്തെ നിയമ വ്യവസ്ഥ അംഗീകരിക്കാൻ മുസ്ലീങ്ങൾ ബാധ്യസ്ഥരാണ്. സ്ത്രീയും പുരുഷനും തുല്യരാണെന്ന് അംഗീകരിക്കാൻ കാന്തപുരം തയ്യാറാകണം. കാന്തപുരം ഭരണഘടന അംഗീകരിക്കാൻ തയ്യാറാകമെന്നും ഷംസീര്‍ പറഞ്ഞു. അതേസമയം സ്ത്രീവിരുദ്ധ പ്രസ്താവനയിലെ വിവാദങ്ങള്‍ക്കിടെ വിശദീകരണ പോസ്റ്റുമായി കാന്തപുരം എ പി അബൂബക്കര്‍ മുസലിയാര്‍. ആത്മീയ ചര്‍ച്ചകളെ വിവാദമാക്കാനുള്ള നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ തിരിച്ചറിയണമെന്ന് പോസ്റ്റില്‍ കാന്തപുരം പറയുന്നു. സമൂഹത്തില്‍ ഭിന്നത വളര്‍ത്താനുള്ള ദുഷ്ടലാക്കാണ് പിന്നില്‍. സംവാദങ്ങള്‍ ആശയങ്ങളെ നിഷ്പക്ഷമായി വിലയിരുത്താനുള്ള ആരോഗ്യകരമായ വേദികളാകണമെന്നും കാന്തപുരം പറയുന്നുണ്ട്. പ്രകോപനം ഉണ്ടാക്കരുതെന്ന് പ്രവര്‍ത്തകരോട് ആഹ്വാനവും ചെയ്തുകൊണ്ടാണ് അദ്ദേഹത്തിന്റെ പോസ്റ്റ്. 



Post a Comment

0 Comments