പേരുവെളിപ്പെടുത്താന്‍ കഴിയാത്ത അതിസമ്പന്നന്മാരുടെ കൈയ്യിലെ കളിപ്പാവയായി വി ഡി സതീശന്‍ സര്‍ക്കാര്‍ മാറി; ബിനോയ്‌വിശ്വം.

 

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്‍ അതിസമ്പന്നരുടെ കളിപ്പാവയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌വിശ്വം. പേരുവെളിപ്പെടുത്താന്‍ കഴിയാത്ത അതിസമ്പന്നന്മാരുടെ കൈയ്യിലെ കളിപ്പാവയായി
വി ഡി സതീശന്‍ സര്‍ക്കാര്‍ മാറി. മുഖ്യമന്ത്രി സഞ്ചരിക്കുന്ന വിമാനവും ഹെലികോപ്ടറും എല്ലാം അജ്ഞാതരായ സാമ്പത്തിക ശക്തികള്‍ ആണ് സ്‌പോണ്‍സര്‍ ചെയ്യുന്നത്. ആ പ്രവൃത്തികള്‍ തന്റെ തൊപ്പിയിലെ തൂവലാണെന്ന് മുഖ്യമന്ത്രി പറയുമ്പോള്‍ പ്രബുദ്ധ കേരളം നാണിച്ചു പോകുന്നുവെന്നും ബിനോയ് വിശ്വം വിമർശിച്ചു.അതേസമയം, ചാർട്ടേർഡ് വിമാന യാത്രയെ ന്യായീകരിച്ചും മന്ത്രിമാരുടെ സ്പോൺസേർഡ് വിദേശ യാത്രയെ പിന്തുണച്ചും മുഖ്യമന്ത്രി വി ഡി സതീശൻ പ്രതികരണം നടത്തുകയുണ്ടായി. സുഹൃത്തുക്കൾ സഹായം ചെയ്താൽ എന്താണ് പ്രശ്നമെന്ന് ചോദിച്ച മുഖ്യമന്ത്രി, ഖജനാവിന് ഒരു പൈസ പോലും നഷ്ടമുണ്ടായിട്ടില്ലെന്നും ന്യായീകരിച്ചു. മലപ്പുറം യാത്രയുടെ സ്പോൺസർ മലയാളി ആണെന്ന് പറഞ്ഞ വി ഡി സതീശൻ, പക്ഷെ പേര് പറയാൻ തയ്യാറായില്ല.

കടുത്ത വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തി. ആരാണ് സ്പോൺസർമാരെന്നും പറയാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് ടിഎം തോമസ് ഐസക് പറഞ്ഞു. സർക്കാരിന് വേണ്ടി മറ്റൊരു കമ്പനി പണം അടച്ചത് അഴിമതിക്കുറ്റമെന്ന് പി രാജീവ് പ്രതികരിച്ചു. ആരാണ് സ്പോൺസർ ചെയ്‌തത് എന്ന് പറയാത്തത് ദുരൂഹതയെന്ന് എം വി ജയരാജനും വിമർശിച്ചു.



Post a Comment

0 Comments