‘സ്ത്രീ ശക്തീകരണ നിലപാടിൽ മാറ്റമില്ല, എന്നാൽ, കാന്തപുരത്തെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നത് ശരിയല്ല’: ഫാത്തിമ തെഹ്‌ലിയ


തിരുവനന്തപുരം: വിവാദ പ്രസ്താവനയിൽ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരെ പൂർണ്ണമായി തള്ളാതെ ഫാത്തിമ തെഹ്‌ലിയ. താൻ എന്നും സ്ത്രീ ശാക്തീകരണത്തിനൊപ്പമാണെന്നും ആ നിലപാടിൽ മാറ്റമില്ലെന്നും വ്യക്തമാക്കിയ അവർ, എന്നാൽ ഇതിന്റെ പേരിൽ കാന്തപുരത്തെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് ശരിയല്ലെന്നും കൂട്ടിച്ചേർത്തു.
അതേസമയം, കാന്തപുരത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ കെ.എൻ.എം വനിതാ വിഭാഗവും ഇസ്ലാമിക് ഗേൾസ് മൂവ്‌മെന്റും ശക്തമായി രംഗത്തെത്തി. മതത്തിന്റെ പേരിൽ നടത്തുന്ന ഇത്തരം സ്ത്രീവിരുദ്ധ പരാമർശങ്ങൾ അംഗീകരിക്കാനാകില്ലെന്ന് സംഘടനകൾ വ്യക്തമാക്കി.



Post a Comment

0 Comments