അധ്യാപന മികവിന് അംഗീകാരം: രാഷ്ട്രപതിയിൽ നിന്ന് ദേശീയ പുരസ്കാരം ഏറ്റുവാങ്ങി ഇരിക്കൂറിലെ സുനിൽ കുമാർ


കണ്ണൂർ: പിതാവായ അധ്യാപകനിൽ നിന്നും ലഭിച്ച ചിട്ടയാർന്ന കഴിവുകളിലൂടെ സഞ്ചരിച്ച് അധ്യാപകനായപ്പോൾ സിലബസിനും ടെക്സ്റ്റ് ബുക്കുകളിൽ നിന്നും പുറത്ത് കൂടെ മുന്നേറി വിജയക്കൊടി പാറിച്ച കെ പി സുനിൽ കുമാർ രാഷ്ട്രപത്രി ദ്രൗപതി മുർമുവിൽ നിന്നും ഡൽഹിയിൽ വച്ച് ദേശീയ അധ്യാപക അവാർഡ് സ്വീകരിച്ചു. ഇത്തവണ കേരളത്തിൽ നിന്നും ദേശീയ അധ്യാപക അവാർഡ് നേടിയ ഏക അധ്യാപകനാണ് കണ്ണൂർ ജില്ലയിലെ പൂഴാതി ഗവ. യുപി സ്‌ക്കൂൾ ഹെഡ്മാസ്റ്ററും നടുവിൽ സ്വദേശിയും ഇരിക്കൂർ ചേടിച്ചേരി താമസക്കാരനുമാണ്. ഇത്തവണത്തെ സംസ്ഥാന അധ്യാപക പുരസ്‌ക്കാരം തേടിയെത്തിയത് സുനിൽ കുമാറിന് തന്നെയാണ്. യാദൃശ്ചികമല്ല അർഹതപ്പെട്ട അംഗീകാരവും അധ്യാപക സമൂഹത്തിന് അനുകരണീയവും മാതൃകയുമാക്കാവുന്നതുമായ ഒട്ടേറെ സിദ്ധികളുടെ ഉടമയുമാണ് സുനിൽ കുമാർ. നാല് വർഷക്കാലം ഇരിക്കൂർ ഗവ ഹയർ സെക്കണ്ടറി സ്‌കൂളിൽ മലയാളം അധ്യാപകനായിരുന്ന സ്വനിൽ കുമാർ ഒരു മാസം മുൻപാണ് കണ്ണൂർ പൂഴാതി ഗവ യുപി സ്‌കൂളിലേക്ക് പ്രമോഷനായി ഹെഡ് മാസ്റ്റർ തസ്തികയിൽ നിയമിതനായത്. അക്കാദമിക മികവുകളും നൂതന പഠന പ്രോജക്ടുകളും സ്വയം രൂപപ്പെടുത്തി പഠനത്തിന് ഉപയോഗപ്പെടുത്തി .സാമൂഹിക ഇടപെടൽ, പൊതു വിദ്യാഭ്യാസ സംരക്ഷണം സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികൾ - ഭിന്നശേഷി, സൗഹൃദ പഠന പൈതൃക സംരക്ഷണം പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ നേതൃപരമായ പങ്ക് , ഭാരത് സ്കൗട്ട്സ് ആൻ്റ് ഗൈഡ്‌സ്, സ്‌റ്റുഡൻ്റ്സ് പൊലീസ്‌ കാഡറ്റ്, ലിറ്റിൽ കൈറ്റ്, ഐസിടി, കലാ സാംസ്കാരിക രംഗം സ്‌കൂൾ കലാമേള ശാസ്ത്ര ഗണിതശാസ്ത്ര കായിക മേള, പ്രവൃത്തി പരിചയ മേള, വിദ്യാരംഗ കോഡിനേറ്റർ, പാവ നാടക സംവിധാനായകൻ, മേക്കപ്പ്മാൻ, ചിത്രകാരൻ, മാധ്യമ പ്രവർത്തകരൻ തുടങ്ങി എല്ലാ മേഖകളിലും മുഴുസമയ പ്രവർത്തകനാണ് സുനിൽ കുമാർ. ക്ലാസ് മുറി മികവ് പ്രോത്സാഹിപ്പിക്കാൻ ഒട്ടേറെ മാതൃകകൾ സുനിൽ കുമാർ വിദ്യാലയങ്ങളിൽ അവതരിപ്പിച്ചു. അടിസ്ഥാന നൈപുണികളായ ശ്രവണം, ഭാഷണം, വായന,ലേഖനം ഇവകളിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി മെച്ചപ്പെടുത്താൻ ശ്രമിച്ചു. പ്രൈമറി വിഭാഗത്തിൽ ജോലി ചെയ്യുമ്പോൾ വിഷമം പിടിച്ച ഗണിത ഭാഗങ്ങൾ, രാസബന്ധനം, കാന്തിക പ്രേരണം, ലെൻസുകൾ, ട്യൂബുകൾ തുടങ്ങിയ ശാസ്ത്ര പാഠഭാഗങ്ങൾ കളിയിലൂടെയാണ് കുട്ടികളെ പഠിപ്പിച്ചിരുന്നത്. ഹൈസ്‌കൂൾ തലത്തിൽ മലയാള അധ്യാപകനായത് മുതൽ കഥകളും കവിതകളും വ്യാകരണ ഭാഗങ്ങളും ഉൾപ്പെടെ മിക്ക പാഠങ്ങളും പാവകളിയിലൂടെയാണ് അവതരിപ്പിച്ചത്.

കോവിഡ് കാലത്ത് വിക്ടേഴ്‌സ് ചാലനിൽ എസ് എസ് എൽ സി ഇംഗ്ലീഷ് പാഠഭാഗങ്ങൾ പാവകളിയിലൂടെയാണ് അവതരിപ്പിച്ചിരുന്നത് വിദ്യാർത്ഥികളുടെ വായന ശീലത്തെ ബാധിക്കുന്ന പത്ത് വ്യക്തിഗത ഘടകങ്ങൾ പ്രതിവാദിച്ച പ്രബന്ധം എസ് സി ഇ ആർ ടിയുടെ സംസ്ഥാന തല പുരസ്കാരം നേടിയിട്ടുണ്ട്. സംസ്ഥാനതല മികവ് അംഗീകാരം ലഭിച്ച അക്കാദമിക പദ്ധതിയായിരുന്നു പറയാനുണ്ട് പ്രൊജക്ട്. ഇങ്ങനെ വേറിട്ട ഒട്ടേറെ പരിപാടികൾ ആസൂത്രണം ചെയ്ത നടപ്പാക്കിയിട്ടുണ്ട്.
സാമൂഹികപ്രവർത്തന മേഖലയിൽ പ്രധാന മന്ത്രിയുടെ പുരസ്കാരം, ഗുരുശ്രേഷ്ഠ പുരസ്ക്കാരം, മികച്ച അധ്യാപകനുള്ള സംസ്ഥാന ഗ്രാമ സ്വരാജ് പുരസ്ക്കാരം, നൂതന അധ്യാപക പുരസ്കാരം കലാ സംവിധാന മേഖലയിൽ തിക്കുറുശ്ശി പുരസ്ക്കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ സുനിൽ കുമാറിനെ തേടി എത്തിയിട്ടുണ്ട്. അധ്യാപകരുടെ സംസ്ഥാന പഠനോപകരണ നിർമാണ മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു. രാഷ്ട്രപതിയിൽ നിന്ന് ദേശീയ അവാർഡ് സ്വീകരിച്ച സുനിൽകുമാർ ഇന്ന് ഇരിക്കൂറിൽ എത്തും.



Post a Comment

0 Comments