വിട പറയാതെ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം എറണാകുളംഅബാദ് പ്ലാസ ഹോട്ടലിൽ നടന്നു. പ്രമുഖ സിനിമാ പ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു. എസ്.പി ബാലസുബ്രമണ്യത്തിന്റെ മകൻ എസ്.പി. ചരൺ ഒരു വ്യത്യസ്ത ഗാനം ആലപിക്കുന്നു എന്നതാണ് പ്രത്യേകത. മാതംഗി അജിത്ത് കുമാറാണ് മറ്റൊരു ഗായിക.എ.കെ.ബി. മൂവി ഇന്റർനാഷണലിനു വേണ്ടി എ.കെ.ബി. കുമാർ രചന, സംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ ഗാന രചന ലിയോൺസൈമൺ, സംഗീതം നാരായണൻ ആർ. മേനോൻ എന്നിവർ നിർവ്വഹിക്കുന്നു. ചിത്രീകരണം പൂർത്തിയായ ചിത്രം ഉടൻ തീയേറ്ററിലെത്തും.വില്ലജ് ഓഫീസിൽ ജോലി ചെയ്യുന്ന ഗോപൻ ഭാര്യ സിന്ധു കൊച്ചുമകൻ അബ്ജിത്ത് എന്നിവർ അടങ്ങുന്ന കൊച്ചു കുടുംബത്തിന്റെ കഥ പറയുകയാണ് ഈ ചിത്രം.
ആഷിക്, സ്ഫടികം ജോർജ്, സാജു കൊടിയൻ, ടിഷ, രുവൻ, അജീഷ് കൃഷ്ണ, വീണ, നിധീഷ സിന്ധു എന്നിവർ അഭിനയിക്കുന്നു. ചിത്രം ഉടൻ തീയേറ്ററിലെത്തും.







0 Comments