കോഴിക്കോട് റെയിൽവെ സ്റ്റേഷനിലെ മിൽമ ബൂത്തിന് സമീപം മനുഷ്യന്റെ തലയോട്ടി


കോഴിക്കോട് റെയിൽവെ സ്റ്റേഷന്റെ പിൻഭാഗത്തായി മിൽമ ബൂത്തിന് സമീപം മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. വലിയങ്ങാടി ഭാഗത്ത് നിന്നും പ്രവേശിക്കുന്ന ഭാഗത്ത് സ്ഥിതി ചെയ്യുന്ന മിൽമ ബൂത്തിന് സമീപത്തെ മാലിന്യങ്ങൾക്കിടയിൽ നിന്നാണ് മനുഷ്യന്റെ പഴക്കം ചെന്ന തലയോട്ടി കണ്ടെടുത്തത്. തലയോട്ടി ഫൊറൻസിക് പരിശോധനക്ക് ശേഷം മെഡിക്കൽ കോളജ് മോർച്ചറിയിൽ എത്തിക്കും. തുടർന്ന് പരിശോധന നടക്കും. പല്ല് ഉള്ളതുകൊണ്ട് ഡിഎൻഎ സാംപിൾ കിട്ടുമെന്നാണ് വിവരം. കൂടാതെ കാർബൺ ടെസ്റ്റ് നടത്തി കാലപ്പഴക്കം സ്ഥിരീകരിക്കും. അതേസമയം തലയോട്ടിയിൽ മണ്ണിന്റെ അംശം കുറവാണ് എന്ന് പൊലീസ് അറിയിച്ചു.



Post a Comment

0 Comments