യമൻ അതിർത്തിയിലേക്ക് പോകരുത്; സൗദിയിലെ അമേരിക്കക്കാർക്ക് യുഎസ് എംബസിയുടെ ജാഗ്രതാ നിർദേശം.

 

സൗദി അറേബ്യയിലെ അമേരിക്കൻ പൗരന്മാർക്ക് ജാഗ്രതാ നിർദേശം. യമൻ അതിർത്തിയിലേക്ക് പോകരുതെന്ന് യു.എസ് എംബസി നിർദേശം നൽകി.ഹൂതികളുടെ ആക്രമണത്തിൻെറ പശ്ചാത്തലത്തിലാണ് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്.ഭീഷണിയുടെ സ്വഭാവത്തെക്കുറിച്ചോ മുന്നറിയിപ്പിന്റെ കാലാവധിയെക്കുറിച്ചോ ഉള്ള കൂടുതൽ വിവരങ്ങൾ ഇതിൽ വ്യക്തമാക്കിയിട്ടില്ല. ഈ മേഖലയിലുള്ള അമേരിക്കക്കാർ നിർദേശങ്ങൾ ശ്രദ്ധിക്കുകയും അതിനനുസരിച്ച് അതിർത്തി പ്രദേശങ്ങളിൽ നിന്ന് അകന്നുനിൽക്കുകയും വേണമെന്നാണ് എംബസിയുടെ നിർദേശം.

അതേസമയം, സൗദിയിലെ മക്കയ്ക്ക് സമീപമുണ്ടായ ഡ്രോൺ ആക്രമണത്തിൽ കടുത്ത ആശങ്കയുണ്ടെന്ന് ഇന്ത്യൻ വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി. സൗദി അറേബ്യയുടെ പരമാധികാര പ്രദേശത്തുണ്ടാകുന്ന ആക്രമണം അപലപനീയമാണ്. ലോകമെമ്പാടുമുള്ള മുസ്ലിംകൾക്ക് പ്രത്യേക പ്രാധാന്യമുള്ള നഗരത്തിലെ സംഭവം ആശങ്കാജനകമാണെന്നും മേഖലയിൽ സമാധാനവും സ്ഥിരതയും എത്രയും വേഗം പുനഃസ്ഥാപിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും ജയ്‌സ്വാൾ അറിയിച്ചു.



Post a Comment

0 Comments