പയ്യന്നൂർ: സ്‌കൂട്ടിയിൽ സഞ്ചരിക്കവേ ലോറി ഇടിച്ച് ഗുരുതരമായി പരുക്കേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ചെറുവത്തൂർ കുട്ടമത്ത് എഇഒ ഓഫീസിന് സമീപത്തെ കെ. വിനോദിനി (51) ആണ് മരിച്ചത്. ഈ മാസം15 ന് കണ്ടോത്ത് കോത്താ യിമുക്കിൽ വെച്ചായിരുന്നു അപകടം. ഓടിയെത്തിയ നാട്ടുകാർ ഉടനെ വിനോദിനിയെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചിരുന്നുവെങ്കിലും പരുക്ക് ഗുരുതരമായതിനാൽ കണ്ണൂരിലെ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സക്കിടെ വെള്ളിയാഴ്ച വൈകുന്നേരം നാലോടെയായിരുന്നു മരിച്ചത്. പരേതനായ കൂത്തൂർ ബാലകൃഷ്ണൻ്റെയും കെ പത്മിനിയുടെയും മകളാണ്. ഭർത്താവ്: പി പത്മനാഭൻ (റിട്ട. ബിഎസ്എൻഎൽ). മക്കൾ: ആരതി (ഷാർജ), അഭിഷേക് (എറണാകുളം). മരുമകൻ: വൈശാഖ് ഷ്രാർജ). സഹോദരങ്ങൾ: ഇന്ദു (നീലേശ്വരം), ഗീതാഞ്ജലി (അധ്യാപിക കുമ്പളപ്പള്ളി ഹൈസ്‌കൂൾ), പരേതനായ വത്സരാജൻ. പയ്യന്നൂർ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തും.






0 Comments