കമ്യൂണിസ്റ്റ് പാർട്ടിയിൽ ശുദ്ധീകരണം ആവശ്യമെന്ന് സിപിഐഎം നേതാവ് പി.ജയരാജൻ. അണികളുടെ അഭിപ്രായം കേട്ട് തിരുത്തൽ നടത്തുമെന്നാണ് പ്രതികരണം.രാഷ്‌ട്രീയ സ്വാധീനത്തിൽ ഇടത് പക്ഷം എന്തുകൊണ്ട് പിന്നിലായെന്ന് പരിശോധിക്കണം. രാഷ്ട്രീയ സംഘടന പ്രവർത്തനത്തിൽ പോരായ്മയുണ്ടായി. തെറ്റ് തിരുത്തി ഇടത്പക്ഷം തിരിച്ചുവരും. സിപിഐഎം കണ്ണൂർ ഡിസിയുടെ പോഡ്കാസ്റ്റിലായിരുന്നു പി ജയരാജന്റെ പ്രതികരണം.വി. കുഞ്ഞികൃഷ്‌ണൻ, ടി.കെ. ഗോവിന്ദൻ, ജി. സുധാകരൻ എന്നിവർ പോയത് പാർട്ടി ഗൗരവത്തോടെ പരിശോധിക്കണമെന്നും പി ജയരാജൻ പറഞ്ഞു.പ്രശ്നങ്ങൾ പറയേണ്ടിയിരുന്നത് പാർട്ടിയിൽ തന്നെയായിരുന്നു. എന്നാൽ അതിന് പകരം സിപിഐഎം വിരുദ്ധരുടെ കൂടെ ചേർന്ന് പാർട്ടിയെ ആക്രമിച്ചു. അവരുടേത് താത്ക്കാലിക വിജയം മാത്രമാണ്. കെ.കെ. രാഗേഷിനെതിരായ സൈബർ ആക്രമണം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.






0 Comments