കെഎഎല്ലിൽ 10 മാസമായി ശമ്പളമില്ല; ജീവനക്കാർ പ്രതിഷേധത്തിൽ.

 

തിരുവനന്തപുരം: കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡിൽ (കെഎഎൽ) 10

മാസമായി ജീവനക്കാർക്ക് ശമ്പളം ലഭിക്കുന്നില്ലെന്ന് പരാതി. ഇലക്ട്രിക് ഓട്ടോറിക്ഷകളും സ്‌കൂട്ടറുകളും നിർമിക്കുന്ന പൊതുമേഖലാസ്ഥാപനമാണ് കെഎഎൽ.

53 തൊഴിലാളികളും 30 ദിവസവേതനക്കാരും നാല് മാനേജ്മെന്റ് ജീവനക്കാരുമാണ് നിലവിൽ സ്ഥാപനത്തിലുള്ളത്. ഇതിൽ സ്ഥിരംതൊഴിലാളികൾക്ക് പത്ത് മാസത്തെയും ദിവസവേതന തൊഴിലാളികൾക്ക് എട്ട് മാസത്തെയും മാനേജ്മെൻ്റ് ജീവനക്കാർക്ക് 13 മാസത്തെയും ശമ്പളം കുടിശ്ശികയാണ്.

2026 തുടക്കത്തിലേ ശമ്പളം ഓണക്കാലത്ത് നൽകിയിരുന്നു. ശമ്പളം നൽകാനുള്ള യാതൊരു നടപടിയും സർക്കാരിൻ്റെയും മാനേജ്മെന്റിന്റെയും ഭാഗത്ത് നിന്നുണ്ടാകാത്തതിനെ തുടർന്ന് ജീവനക്കാർ കടുത്ത പ്രതിഷേധത്തിലാണ്.

ഇന്ന് പ്രതിഷേധക്കാർ എംഡി വി എസ് രാജീവിനെ തടഞ്ഞു. ഉടൻ തന്നെ കുടിശിക തന്നുതീർക്കാനുള്ള ഇടപെടൽ നടത്താമെന്ന് എംഡി പറഞ്ഞെങ്കിലും ശമ്പളവും കുടിശ്ശികയും ലഭിക്കുന്നതുവരെ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്ന് ജീവനക്കാർ അറിയിച്ചു.



Post a Comment

0 Comments