ഏതൊരാളും ഒരിക്കലെങ്കിലും കൗതുകത്തോടെ നോക്കി നിന്ന വാഹനമായിരിക്കും റോയൽ എൻഫീൽഡ്. എല്ലാ കാലത്തും പ്രത്യേക ഫാൻബെയ്സുള്ള മോഡലുകളാണ് റോയൽ എൻഫീൽഡിനുള്ളത്. ഏവർക്കും ഏറെ ഇഷ്ടപ്പെട്ട ആ കുടു കുടു വണ്ടി ഇപ്പോൾ നിരത്തിലിറങ്ങിയിട്ട് 125 വർഷം പൂർത്തിയായിരിക്കുഡകയാണ്. 125-ാം വാർഷികത്തോടനുബന്ധിച്ച് റോയൽ എൻഫീൽഡ് പുതിയ മോഡൽ പുറത്തിറക്കി. ക്ലാസിക് 650 ഹൈപ്പർഷിഫ്റ്റ് എന്ന ഏറ്റവും പുകതിയ മോഡലാണ് അടുത്ത മാസം മുതൽ വിൽപ്പന ആരംഭിക്കും. വാഹനം റോയൽ എൻഫീൽഡിൻ്റെ പ്രധാന വിപണികളിൽ ഓരോന്നിലും 125 യൂണിറ്റുകൾ മാത്രമാകും വാഹനം ഉണ്ടാകുക. എഞ്ചിൻ ഭാഗത്ത് കാര്യമായ മാറ്റങ്ങക്ഷൾ ഇല്ലെങ്കിലും ലുക്കിൽ വലിയ മാറ്റങ്ങൾ വരുത്തിയാണ് വാഹനം ഇറങ്ങാൻ പോകുന്നത്. റോയൽ എൻഫീൽഡിന് ഇതുവരെയില്ലാത്ത പിച്ചളയുടെ നിറമാണ് പുതിയ മോഡലിന് നൽകിയിരിക്കുന്നത്. വെളിച്ചം വീഴുമ്പോൾ ചുവപ്പ്, പച്ച, സ്വർണം നിറങ്ങളിലേക്ക് മാറിമാറി കാണപ്പെടുന്ന പ്രത്യേകതയും ഇതിനുണ്ട്. ഫ്യൂവൽ ടാങ്കിൽ സ്വർണ നിറത്തിലുള്ള ബാഡ്ജും ബ്രാൻ്ഡിങ്ങും കാണാം. സൈഡ് പാനലിൽ 125 എന്ന് രേഖപ്പെടുത്തിയതും കാണാം. സ്റ്റാൻഡേർഡ് ക്ലാസിക് 650 മോഡലിലുള്ള അതേ 648 സിസി, എയർ കൂൾഡ്, പാരലൽ ട്വിൻ എഞ്ചിൻ തന്നെയാണ് ഇതിലും ഉപയോഗിച്ചിരിക്കുന്നത്.




0 Comments