മെക്സിക്കോയിൽ വിദേശ വിനോദസഞ്ചാരികളെ കൊലപ്പെടുത്തി; പ്രതികൾക്ക് 158 വർഷം വീതം തടവ് ശിക്ഷ


മെക്സിക്കോയിൽ വിദേശ വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് പ്രതികൾക്ക് 158 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. ഓസ്‌ട്രേലിയൻ സഹോദരങ്ങളായ ജേക്ക് റോബിൻസൺ, കല്ലംറോബിൻസൺ എന്നിവരെയും ഇവരുടെ സുഹൃത്തായ അമേരിക്കൻ പൗരൻ കാർട്ടർ റോഡിനെയുമാണ് കൊലപ്പെടുത്തിയ കേസിലാണ് പ്രതികൾക്ക് തടവ് ശിക്ഷ വിധിച്ചത്. ജീസസ് ജെറാർഡോ, ഇറിനിയോ ഫ്രാൻസിസ്കോ, ഏഞ്ചൽ ജീസസ് എന്നിവർക്കാണ് കോടതി ശിക്ഷ വിധിച്ചത്. 2024-ൽ ബാഹാ കാലിഫോർണിയയിലായിരുന്നു ഈ കൊലപാതകങ്ങൾ അരങ്ങേറിയത്. സർഫിങ്ങിനായി അമേരിക്കയിൽ നിന്ന് മെക്സിക്കോയിലേക്ക് എത്തിയതായിരുന്നു വിനോദസഞ്ചാരികൾ. എന്നാൽ ഇവർ അമേരിക്കയിലെത്തിയ രണ്ടാമത്തെ ദിവസം കവർച്ചയ്ക്കിടെ വെടിയുതിർത്ത് കൊലപ്പെടുത്തുകയായിരുന്നു. ഇവരുടെ പിക്കപ്പ് ട്രക്ക് തട്ടിയെടുക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു പ്രതികൾ വെടിയുതിർത്തത്. ​കൊലപാതകത്തിന് ശേഷം മൃതദേഹങ്ങൾ സമീപത്തെ കിണറ്റിൽ തള്ളിയ നിലയിൽ കണ്ടെത്തുകയായിരുന്നു. അതേസമയം, മുഖ്യപ്രതി ജീസസ് ജെറാർഡോയുടെ കാമുകിക്ക് കവർച്ചയിൽ പങ്കുണ്ടെന്ന് തെളിഞ്ഞതിനെ തുടർന്ന് നേരത്തെ 20 വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു.



Post a Comment

0 Comments