ആലക്കോട് എക്സൈസ് റെയ്ഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ നസീബ്. സി. എച്ച്. ൻ്റെ നേതൃത്വത്തിൽ ആലക്കോട് ടൗൺ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ ആലക്കോട് പാലത്തിന് സമീപം വെച്ച് 2 ലിറ്റർ ചരായവും, 3.500 ലിറ്റർ വിദേശമദ്യവും കൈവശം സൂക്ഷിച്ച് വെച്ച് KL.60.G.5971 ALTO 800 കാറിൽ കടത്തിവന്ന കുറ്റത്തിന് കാസർഗോഡ് ജില്ലയിൽ ചിറ്റാരിക്ക അംശം കടുമേനി ദേശം പട്ടയങ്ങാനം താമസം കണ്ടത്തിൽകര വീട്ടിൽ കെ.ജെ. മത്തായി മകൻ ജോസഫ് മാത്യു :വയസ്സ് : 45/26 എന്നയാളെ നിയമാനുസരണം അബ്‌കാരി കേസ് എടുത്ത് അറസ്റ്റ് ചെയ്ത് ഓഫീസിൽ രജിസ്റ്റർ ചെയ്തു. പാർട്ടിയിൽ അസി.എക്സൈസ് ഇൻസ്പെക്ടർ മാരായ പി. ആർ.സജീവ്, ടി.ആർ. രാജേഷ് പ്രിവൻ്റീവ് ഓഫീസർ സി.കെ. ഷിബു. സിവിൽ എക്സൈസ് ഓഫീസർ ആയ ജിതിൻ ആൻ്റണി വനിത സിവിൽ എക്സൈസ് ഓഫീസർ ആയ അഞ്ജു പീറ്റർ. പ്രിവൻ്റീവ് ഓഫീസർ ഡ്രൈവർ കെ.വി. പുരുഷോത്തമൻ എന്നിവർ പങ്കെടുത്തു.



0 Comments