മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.


തളിപ്പറമ്പ് പടപ്പേങ്ങാട്ടെ പ്രവീണ മോഹൻ ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെ പടപ്പേങ്ങാട്ടെ ഭർതൃഗൃഹത്തിൽ വച്ചായിരുന്നു സംഭവം. ഉടൻ തന്നെ പ്രവീണയെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, നില ഗുരുതരമായതിനെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് ചികിത്സയിൽ കഴിയവെ കഴിഞ്ഞ ദിവസം രാത്രിയോടെയാണ് മരണം സംഭവിച്ചത്. ​പനങ്ങാട്ടൂർ സ്വദേശിയായ പ്രവീണയ്ക്ക് രണ്ട് മക്കളുണ്ട്.കണ്ണൂർ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി. സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി ബന്ധുക്കളെ വിശദമായി ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പോലീസ്.



Post a Comment

0 Comments