പയ്യന്നൂർ.: അന്തരിച്ച കോൺഗ്രസ് നേതാവ് പി പി കൃഷ്ണൻ മാസ്റ്റർക്ക് പയ്യന്നൂർ വിടനൽകി. പ്രമുഖ ഗാന്ധിയനും പയ്യന്നൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ മുൻ പ്രസിഡണ്ടുമായിരുന്ന വെള്ളൂർ കണിയേരിയിലെ പി പി കൃഷ്ണൻ മാസ്റ്റർ (90) ഇന്നലെയാണ് നിര്യാതനായത്. പരേതനായ പയിചേടത്ത് കണ്ടകോരൻ- പുതിയ പുരയിൽ മാധവി ദമ്പതികളുടെ മകനാണ്.
ഭാര്യ: കെ.പി. കമലാക്ഷി (കുന്നരു)മക്കൾ: അനിത. കെ. പി. (കണ്ടോത്ത്), കവിത. കെ. പി. (കരിവെള്ളൂർ), സജിത്ത് കുമാർ കെ. പി (വെള്ളൂർ).
മരുമക്കൾ: പരേതനായ സുധാകരൻ (കണ്ടോത്ത്), എം. ടി. രവീന്ദ്രൻ (കച്ചവടം, കരിവെള്ളൂർ), പി. സരള (കുഞ്ഞിമംഗലം).
സഹോദരങ്ങൾ: പി .പി. ദാമോദരൻ (മുൻ നഗരസഭ കൗൺസിലർ, പയ്യന്നുർ എഡ്യൂക്കേഷൻ സൊസൈറ്റി ഡയറക്ടർ), പി.പി. ശ്രീധരൻ (വെള്ളൂർ), പരേതരായ കുഞ്ഞി പാർവ്വതി (കിഴക്കുമ്പാട്), നാരായണി (അന്നൂർ), ലക്ഷ്മി (പഴയങ്ങാടി).





0 Comments