ഏത് കുന്നും മലയും കയറും; മികച്ച കരുത്തോടെ ഇതാ ഒരു ഇലക്ട്രിക് സ്കൂട്ടർ


ഇലക്ട്രിക് സ്കൂട്ടർ ഉപയോ​ഗിക്കുന്നവർ അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് വലിയ കയറ്റങ്ങൾ കയറാൻ ബുദ്ധിമുട്ടാകുന്നുവെന്നത്. ഇത് കാരണം കയറ്റുമുള്ള പ്രദേശങ്ങളിലേക്ക് ഇത്തരം സ്കൂട്ടറുമായി പോകാൻ സാധിക്കാതെ വരാറുണ്ട്. എന്നാൽ അതിന് ഇപ്പോൾ പരിഹാരമായിരിക്കുകയാണ്. ആംപിയർ എന്ന പ്രമുഖ വാഹന നിർമാതാക്കൾ അവരുടെ പുതിയ നെക്‌സസ് ഇഎക്‌സ് പ്ലസ് ഇലക്ട്രിക് സ്‌കൂട്ടർ ഇന്ത്യയിൽ അവതരിപ്പിച്ചു. മികച്ച മോട്ടോർ പവർ ഉള്ള വാഹനത്തിന് ഏത് കയറ്റവും നിഷ്പ്രയാസം കീഴടക്കാൻ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 202 എൻഎം പീക്ക് ടോർക്ക് ഉൽപ്പാദിപ്പിക്കുന്ന പുതിയ 5kwh മോട്ടോറാണ് ഇതിലെ പ്രധാന ആകർഷണം. നാൽപ്പത് കിലോമീറ്റർ വേ​ഗതയിലേക്ക് 4.5 സെക്കൻ്റ് കൊണ്ട് വാഹനം എത്തുമെന്നതും മറ്റൊരു പ്രത്യേകതയാണ്. സ്റ്റാൻഡേർഡ് വേരിയന്റിന് 1.3 ലക്ഷം രൂപയും ഇന്റലിപാക്ക് ഉള്ള വേരിയന്റിന് 1.36 ലക്ഷം രൂപയുമാണ് എക്സ് ഷോറൂം വില. റിയൽ ടൈം ചാർജിങ് സ്റ്റാറ്റസ്, ലൈവ് ട്രാക്കിങ്, ജിയോ ഫെൻസിങ്, ഫൈൻഡ് മൈ സ്‌കൂട്ടർ, ടേൺ- ബൈ- ടേൺ നാവിഗേഷൻ, റിമോട്ട് വെഹിക്കിൾ ഡയഗ്നോസ്റ്റിക്‌സ് തുടങ്ങിയ ഫീച്ചറുകളും മികച്ച കണക്ടിവിറ്റി ഓപ്ഷനുകളും വാഹനത്തിനുണ്ട്.



Post a Comment

0 Comments