പെരുമണ്ണിൻ്റെ ശുചിത്വ കാവലാൾ രവീന്ദ്രൻ നമ്പ്യാരെ മീഡിയ കൂട്ടായ്മ ആദരിച്ചു


ഇരിക്കൂർ: നാടും നഗരങ്ങളും നിദ്രയിലായിരിക്കുമ്പോൾ പുലർച്ചെ 4 മണിക്കുണർന്ന് 5 മണിയോടെ പെരുമണ്ണിൻ്റെ ഹൃദയഭാഗത്തെ പാതയോര o ശുചീകരണ പ്രവർത്തനങ്ങളുമായി കർമനിരതനാവുന്ന സി.വി. രവീന്ദ്രൻ നമ്പ്യാരെ ഇരിക്കൂർ മാധ്യമപ്രവർത്തക കൂട്ടായ്മ ഉപഹാരം നൽകി ആദരിച്ചു.

ഇരിട്ടി - തളിപ്പറമ്പ് സംസ്ഥാന പാതയിലെ പെരുമണ്ണ് ഗ്രാമത്തിൽ പത്തു പിഞ്ചുമക്കൾ അന്ത്യവിശ്രമം കൊള്ളുന്ന സ്‌മൃതി മണ്ഡപം മുതൽ പാതയോരങ്ങളും മരച്ചുവടുകളും ബസ് കാത്തിരിപ്പുകേന്ദ്രങ്ങളും റേഷൻ ഷാപ്പ്, ഹോട്ടൽ, അമ്പലം,പുഴക്കര, ആലിൻ ചുവട്, മീനൂട്ട് കേന്ദ്രം, വരെയുള്ളപൊതുസ്ഥലവും പരിസരങ്ങളും വൃത്തിയാക്കി നാടിന് മാതൃകയായിരിക്കയാണ് ഇദ്ദേഹം.

കാൽനൂറ്റാണ്ടോളം കാലമായി യാതൊരു പ്രതിഫലേച്ഛയില്ലാതെ സ്വന്തം നാടിൻ്റെ ശുചിത്വത്തിനായി ഉഴിഞ്ഞുവെച്ച ജീവിതം കാലഭേദമില്ലാതെയുള്ള ശുചീകരണം, ഇലകളും യാത്രക്കാരും മറ്റുപലരും ഉപേക്ഷിച്ച മാലിന്യങ്ങളും അടിച്ചു വൃത്തിയാക്കാനുള്ള വലിയ മനസ്സിനെ ഇരിക്കൂർ മേഖലയിലെ മാധ്യമപ്രവർത്തക കൂട്ടായ്മ ഉപഹാരം നൽകി ആദരിച്ചു. പെരുമണ്ണിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് മെമ്പർ സി. പ്രസന്ന ഉപഹാരം സി.വി. രവീന്ദ്രൻ നമ്പ്യാർക്ക് നൽകി. മടവൂർ അബ്ദുൽ ഖാദർ , ഇ.കെ. ശ്രീധരൻ നമ്പ്യാർ  ,എ. കെ. ദിലീപ് കുമാർ, പുരഷോത്തമൻ കുട്ടാവ്, പി മോഹനൻ, കേശവ മാരാർ, സുവീഷ് ബാബു, ഷിജു കോട്ടൂർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു..

Post a Comment

0 Comments