ന്യൂഡൽഹി: നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ച കേസിൽ സിബിഐ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു. റൗസ് അവന്യൂ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട വാദങ്ങൾ കോടതി ഒക്ടോബർ 22ന് കേൾക്കും. കേസിലെ 14-ാം പ്രതി ശേഷ്റാവു ബജ്രംഗ് സൂര്യവശിക്കെതിരെയാണ് കുറ്റപത്രം. പ്രതി ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് വലിയ തോതിലുള്ള സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നാണ് കണ്ടെത്തൽ. സർവകലാശകളിലെ അധ്യാപകരിൽ നിന്നടക്കം ഇയാൾ പണം നൽകി ചോദ്യപേപ്പർ കൈപ്പറ്റിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. മഹാരാഷ്ട്രയിലെ നന്ദേഡ് സ്വദേശിയായ ശേഷ്റാവു സെപ്റ്റംബർ രണ്ടിനാണ് അറസ്റ്റിലായത്. ഇയാൾ കേസിലെ മറ്റൊരു പ്രതിയായ ശുഭം ഖൈനാറിൻ്റെ അടുത്ത സഹായിയാണെന്നും സിബിഐ പറയുന്നു. ഇരുവരും പണത്തിന് പകരമായി ചോർന്ന ചോദ്യപേപ്പർ വിദ്യാർഥികൾക്ക് കൈമാറിയെന്നും സിബിഐ കണ്ടെത്തിയിട്ടുണ്ട്. നേരത്തെ കേസിലെ 13 പ്രതികൾക്കെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചിരുന്നു. ജൂലൈ 28ന് സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങളാണ് അടങ്ങിയിരുന്നത്. ലാത്തൂരിലെ കോച്ചിങ് സെൻ്റർ ഉടമയുടെ മകന് പരീക്ഷയ്ക്ക് മുമ്പ് 132 കെമിസ്ട്രി ചോദ്യങ്ങളും ഉത്തരങ്ങളും ചോർത്തി നൽകിയെന്നായിരുന്നു കണ്ടെത്തൽ. മഹാരാഷ്ട്രയിലെ നന്ദേഡ് സ്വദേശിയായ ശേഷ്റാവു സെപ്റ്റംബർ രണ്ടിനാണ് അറസ്റ്റിലായത്. ഇയാൾ കേസിലെ മറ്റൊരു പ്രതിയായ ശുഭം ഖൈനാറിൻ്റെ അടുത്ത സഹായിയാണെന്നും സിബിഐ പറയുന്നു. ഇരുവരും പണത്തിന് പകരമായി ചോർന്ന ചോദ്യപേപ്പർ വിദ്യാർഥികൾക്ക് കൈമാറിയെന്നും സിബിഐ കണ്ടെത്തിയിട്ടുണ്ട്. നേരത്തെ കേസിലെ 13 പ്രതികൾക്കെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചിരുന്നു. ജൂലൈ 28ന് സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങളാണ് അടങ്ങിയിരുന്നത്. ലാത്തൂരിലെ കോച്ചിങ് സെൻ്റർ ഉടമയുടെ മകന് പരീക്ഷയ്ക്ക് മുമ്പ് 132 കെമിസ്ട്രി ചോദ്യങ്ങളും ഉത്തരങ്ങളും ചോർത്തി നൽകിയെന്നായിരുന്നു കണ്ടെത്തൽ. എൻടിഎ പാനലിലെ കെമിസ്ട്രി വിദഗ്ധനായ പ്രഹ്ലാദ് കുൽക്കർണിയാണ് ചോദ്യങ്ങളും ഉത്തരങ്ങളും കൈമാറിയതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ലാത്തൂരിലെ സിദ്ധിവിനായക് ആശുപത്രിയിലെ 'ഡീലക്സ് റൂമിൽ' മൂന്ന് ദിവസത്തോളം വിദ്യാർഥിക്ക് രഹസ്യ ക്ലാസുകൾ നൽകിയെന്നും ഇതിനിടെ ചോദ്യങ്ങളും ഉത്തരങ്ങളും എഴുതി നൽകിയെന്നും കണ്ടെത്തിയിരുന്നു. കേസിലെ മുഖ്യപ്രതിയും രേണുകായ് കോച്ചിങ് സെൻ്റർ ഉടമയുമായ ശിവരാജ് മൊട്ടേഗാവങ്കറുടെ മകനാണ് ചോദ്യങ്ങൾ ലഭിച്ചത്. ചോദ്യങ്ങളും ഉത്തരങ്ങളും എഴുതിയെടുത്ത നോട്ട്ബുക്ക് പരീക്ഷയ്ക്ക് ശേഷം ആക്രിക്കാരന് വിറ്റതായി വിദ്യാർഥി മൊഴി നൽകിയിരുന്നു. 2026 മെയ് മൂന്നിനാണ് വിവാദമായ നീറ്റ് പരീക്ഷ നടന്നത്. മെയ് 12ന് ചോദ്യപേപ്പർ ചോർന്നുവെന്ന ആരോപണങ്ങളെ തുടർന്ന് ഈ പരീക്ഷ റദ്ദാക്കുകയും ചെയ്തു. ശേഷം ജൂൺ 21ന് എൻടിഎ വീണ്ടും പരീക്ഷ നടത്തി. എന്നാൽ പുനഃപരീക്ഷയും വിവാദങ്ങളിൽ ഇടംപിടിച്ചതോടെ കോക്രോച്ച് ജനത പാർട്ടിയുടെ നേതൃത്വത്തിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനെതിരെ പ്രതിഷേധം ആരംഭിച്ചു. സമരം ശക്തമായതോടെ ജൂലൈ 25ന് പ്രധാൻ രാജിവെക്കുകയും ചെയ്തു.




0 تعليقات