റിയാദ്: സൗദി അറേബ്യയിലെ റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ റൺവേയിൽ നിർത്തിയിട്ടിരുന്ന വിമാനത്തിന് നേരെ ആക്രമണം. ആക്രമണത്തിൽ വിമാനത്തിന്റെ പൈലറ്റ് കൊല്ലപ്പെട്ടു.
സൗദിയ (Saudia) എയർലൈൻസിന്റെ വിമാനത്തിന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തെത്തുടർന്ന് വിമാനത്താവളത്തിലെ സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചെങ്കിലും പിന്നീട് സർവീസുകൾ പുനഃസ്ഥാപിച്ചതായി അധികൃതർ അറിയിച്ചു.
ആക്രമണത്തിന്റെ കൂടുതൽ വിവരങ്ങളും കാരണവും വ്യക്തമായിട്ടില്ല. സുരക്ഷാ ഏജൻസികൾ സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.





0 تعليقات