ബോക്സ് ഓഫീസ് ഹിറ്റടിക്കാൻ രജനി…


തെന്നിന്ത്യയാകെ ഓളങ്ങൾ സൃഷ്ടിച്ചു കൊണ്ട് മുന്നോട്ട് പോകുകയാണ് സ്റ്റൈൽ മന്നൻ രജിനികാന്തിന്റെ ജയിലർ 2. ആക്ഷൻ ക്ലാസ് മാസ് എന്റർടെയിനർ പാക്കേജായാണ് പ്രേക്ഷകർ സിനിമയെ വിശേഷിപ്പിക്കുന്നത്. രജനികാന്തിൻ്റെ കിടിലം പെർഫോമൻസ് പ്രേക്ഷകരെ ആകെ ആവേശത്തിൻ്റെ മുൾമുനയിൽ എത്തിക്കുന്നുമുണ്ട്. ഒക്ടോബർ 15 നാണ് സിനിമ റിലീസ് ചെയ്തത്. അഞ്ച് ​ദിവസം പിന്നിടുമ്പോൾ സിനിമ ബോക്സ് ഓഫീസ് കളക്ഷൻ റെക്കോർഡുകൾ തകർത്തെറിയുമോ എന്നതാണ് സിനിമാ ലോകം കാത്തിരിക്കുന്നത്. അഞ്ചാം നാൾ പൂർത്തിയായപ്പോൾ ജലിർ വേൾഡ് വൈഡായി നേടിയത് 477.75 കോടി രൂപയാണ്. ഇതോടെ ഇന്ത്യയിലെ ആകെ കളക്ഷൻ 242.25 കോടി രൂപയിലുമെത്തി. ആദ്യ ദിനം മികച്ച കളക്ഷൻ നേടിയ ചിത്രം രണ്ട് ദിവസങ്ങൾ പിന്നിട്ടപ്പോൾ ചെറുതായൊന്ന് മടിച്ചെങ്കിലും ഞായറാഴ്ച എത്തിയതോടെ വീണ്ടും കുതിച്ചുയരുകയായിരുന്നു. അഞ്ചാം ദിനം സിനിമ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയച് തമിഴ്നാട്ടിൽ നിന്നാണ്. 7,853 ഷോകളിൽ നിന്നുമായി 31.40 കോടിയാണ് സിനിമ നേടിയത്. അതേ സമയം സിനിമയുടെ ഒ ടി ടി സ്ട്രീമിങ് ഓണർഷിപ്പ് നേടിയിരിക്കുന്നത് ആമസോൺ പ്രൈം വീഡിയോസാണ്.



Post a Comment

0 Comments