കണ്ണൂര്‍: സമഗ്ര ശിക്ഷ കേരളം കണ്ണൂര്‍ ജില്ലാതല ഇന്‍ക്ലൂസീവ് കായികമേളയുടെ ലോഗോ പ്രകാശനം കെ സുധാകരന്‍ എം പി നിര്‍വഹിച്ചു. ഡിപിസി ഹാഷിം എം സി അധ്യക്ഷത വഹിച്ചു. സി വി എ ജലീല്‍, ടി വി ഷാജി, ബഷീര്‍ പി തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലയിലെ 15 ബിആര്‍സികളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 348 കുട്ടികള്‍ അത്ലറ്റിക് വിഭാഗത്തിലും 310 കുട്ടികള്‍ ഗെയിംസ് വിഭാഗത്തിലും പങ്കെടുക്കും. ഒക്ടോബര്‍ ഏഴിന് തലശ്ശേരി വി ആര്‍ കൃഷ്ണയ്യര്‍ സ്മാരക സ്റ്റേഡിയത്തില്‍ രാവിലെ ഒമ്പത് മണിക്ക് ജില്ലാ കളക്ടര്‍ പി വിഷ്ണുരാജ് കായികമേള ഉദ്ഘാടനം ചെയ്യും. ജില്ലയില്‍ നിന്ന് വിജയികളാവുന്ന കുട്ടികള്‍ ഒക്ടോബര്‍ 25 മുതല്‍ 31 വരെ കോഴിക്കോട് നടക്കുന്ന സംസ്ഥാന ഇന്‍ക്ലൂസീവ് കായിക മേളയില്‍ പങ്കെടുക്കും.




0 Comments