ചിറക്കൽ: വായനയെ സാധനയാക്കി മാറ്റുന്ന നൂറിലധികം ലേഖനങ്ങളുടെ സമാഹാരമായ ധ്യാനം ഒരേയൊരു കവാടം എന്ന ബൃഹദ് ഗ്രന്ഥത്തിന്റെ പ്രകാശന കർമ്മം നടന്നു. ചിറക്കൽ കടലായി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ 101 ദിവസം നീണ്ടുനിൽക്കുന്ന സത്സംഗ ശതകം ജ്ഞാനസഭ വേദിയിൽ വച്ച് പ്രഭാഷകനും എഴുത്തുകാരനുമായ കെ എൻ രാധാകൃഷ്ണൻ മാസ്റ്റർ ചിറക്കൽ കോവിലകം സികെ രാമവർമ്മ വലിയ രാജക്ക് നൽകിയാണ് പ്രകാശന കർമ്മം നിർവഹിച്ചത്. പ്രാചീനവും നവീനവുമായ ധ്യാന സങ്കേതങ്ങളെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന ഗ്രന്ഥത്തിൽ ഭാരതത്തിലെ പ്രമുഖ സന്യാസി ശ്രേഷ്ഠന്മാർ, ആധ്യാത്മിക പണ്ഡിതർ, സാംസ്കാരിക സാഹിത്യ നായകന്മാർ തുടങ്ങി നൂറ്റിപതിനന്നോളപേരുടെ ലേഖനങ്ങളുണ്ട്. സത്സംഗം പത്രാധിപർ വി പി ജോമോൻ ആണ് എഡിറ്റിംഗ് നിർവഹിച്ചത്. പ്രകാശന ചടങ്ങിൽ സി കെ സുരേഷ് വർമ്മ, വിപിജോമോൻ, സുമ സുരേഷ് എന്നിവർ പങ്കെടുത്തു.



0 Comments