‘ചാര്‍ട്ടേഡ് വിമാന യാത്രയില്‍ മറുപടി പറയാന്‍ മുഖ്യമന്ത്രി ചങ്കൂറ്റം കാണിക്കണം’: വിഡി സതീശനെതിരെ ആഞ്ഞടിച്ച് അടൂര്‍ പ്രകാശ്


മുഖ്യമന്ത്രി വിഡി സതീശനെതിരെ ആഞ്ഞടിച്ച് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. ചാര്‍ട്ടേഡ് വിമാന യാത്രയില്‍ മറുപടി പറയാന്‍ മുഖ്യമന്ത്രി ചങ്കൂറ്റം കാണിക്കണമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. തെറ്റ് ചെയ്താൽ തെറ്റാണെന്ന് പറയാനുള്ള ചങ്കൂറ്റം തനിക്കുണ്ടെന്നും മുന്‍ കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനെ ഒറ്റപ്പെടുത്തി പുകച്ചു പുറത്തുചാടിച്ചതുപോലെ തന്നെയും ഒറ്റപ്പെടുത്താൻ ശ്രമം നടക്കുന്നതായും അടൂർ പ്രകാശ് വ്യക്തമാക്കി. ഇരുവർക്കുമിടയിലുള്ള അസ്വാരസ്യങ്ങൾ ശക്തമാകുന്നതിനിടയിലാണ് അടൂർ പ്രകാശിന്റെ ഈ പരസ്യ പ്രതികരണം. ഇതിനിടയിൽ അടൂർ പ്രകാശ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും ദീപ ദാസ് മുൻഷിയുമായും ന്യൂഡൽഹിയിൽ കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശനെതിരെയുള്ള പരാതി കൈമാറിയിരുന്നു. മുഖ്യമന്ത്രിക്കെതിരായ പരാതിയിൽ നിന്ന് പിന്നോട്ടില്ലെന്ന് യുഡിഎഫ് കൺവീനർ വ്യക്തമാക്കിയിരുന്നു. പാര്‍ട്ടി സര്‍ക്കാര്‍ ഏകോപനമില്ലായ്മയിലെ പ്രശ്നങ്ങളും മുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ മുഖ്യമന്ത്രി എടുത്തതായി ആരോപിക്കപ്പെടുന്ന തീരുമാനങ്ങളുമെല്ലാം രേഖപ്പെടുത്തിയ പ്രത്യേക പരാതിയാണ് നൽകിയത്. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നത് മുതൽ മുഖ്യമന്ത്രി വിഡി സതീശൻ്റെ നടപടികൾക്ക് എതിരെ പാർട്ടിക്കകത്ത് നിന്ന് തന്നെ വലിയ അതൃപ്തി ആണ് ഉയരുന്നത്. മുഖ്യമന്ത്രി ഏകപക്ഷീയമായി തീരുമാനങ്ങൾ എടുക്കുന്നുവെന്നും പല തീരുമാനങ്ങൾ അറിയുന്നതും മാധ്യമങ്ങളിലൂടെ എന്നതിൽപ്പെടെ പരാതിയാണ് അടൂർ പ്രകാശ് ഉന്നയിച്ചത്.



Post a Comment

0 Comments