സ്വച്ഛത ഹി സേവ, നിർമലം പുതുയുഗ കേരളം പദ്ധതിയുടെ ഭാഗമായി പാപ്പിനിശ്ശേരി പഞ്ചായത്ത് ലൈബ്രറിയുടെ നേതൃത്വത്തിൽ ചിത്രരചന മത്സരം സംഘടിപ്പിച്ചു. എൽ.പി, യു.പി വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് പെൻസിൽ ഡ്രോയിംഗും, ഹൈസ്കൂൾ വിദ്യാർഥികൾക്ക് ജലച്ചായ ചിത്രരചന മത്സരവുമാണ് നടത്തിയത്. ഇ.കെ. നായനാർ സ്മാരക പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ടി ചന്ദ്രമതി ഉൽഘാടനം ചെയ്തു. പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ പി കെ ശശിധരൻ അധ്യക്ഷത വഹിച്ചു. മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ ഒക്ടോബർ 27ന് നടക്കുന്ന വയലാർ അനുസ്മരണ പരിപാടിയിൽ വിതരണം ചെയ്യും. പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ എം ബാലകൃഷ്ണൻ, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ പി വി അജിത, പഞ്ചായത്ത് മെമ്പർ ഏഴിൽ രാജ്, പഞ്ചായത്ത് സെക്രട്ടറി ടി പി ശ്രീജയ, ലൈബ്രേറിയൻ പി വി രഘുനാഥൻ, ഹെൽത്ത് ഇൻസ്പെക്ടർ കെ വി സുമിൽ, പഞ്ചായത്ത് റിസോഴ്സ് പേഴ്സൺ ഇ കെ ശ്രീശൻ എന്നിവർ സംസാരിച്ചു.





0 تعليقات