കൊച്ചി കളമശേരിയിൽ കൂട്ടബലാത്സംഗം: ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചു; രണ്ടുപേർ റിമാൻഡിൽ.

 


​കൊച്ചി: കളമശേരിയിൽ സ്പാ മാനേജരായി ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. യുവതിയുടെ ദൃശ്യങ്ങൾ പ്രതികൾ ചിത്രീകരിച്ചതായും റിപ്പോർട്ടുകളുണ്ട്. കേസിൽ അറസ്റ്റിലായ രണ്ടു പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

​ജോലി തരാമെന്ന് ഉറപ്പുനൽകിയാണ് പ്രതികൾ യുവതിയെ വിളിച്ചുവരുത്തിയത്. തുടർന്ന് അതിക്രമത്തിന് ഇരയാക്കുകയായിരുന്നു. സംഭവത്തിൽ ഇടനിലക്കാരിയായി പ്രവർത്തിച്ച ഒരു സ്ത്രീ ഉൾപ്പെടെയുള്ളവർക്ക് പങ്കുണ്ടെന്നാണ് പൊലീസിന് ലഭിച്ച സൂചന. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പൊലീസ് അന്വേഷിച്ചു വരികയാണ്.



Post a Comment

0 Comments