‘സ്വതന്ത്രമായി പ്രവർത്തിക്കേണ്ട സ്ഥാപനങ്ങളെ ആർഎസ്എസ് കയ്യാളുന്നു’; കേന്ദ്ര നിലപാടിന് എതിരായി നിൽക്കുന്നവരെ ഇ ഡിയെ ഉപയോഗിച്ച് വേട്ടയാടുന്നുവെന്ന് എം വി ​ഗോവിന്ദൻ മാസ്റ്റർ


ബിജെപി, സംഘപരിവാർ സംഘടനകൾ ഇ ഡിയെ ​ദുരുപയോ​ഗം ചെയ്യുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ മാസ്റ്റർ. സ്വതന്ത്രമായി പ്രവർത്തിക്കേണ്ട സ്ഥാപനങ്ങളെ ആർഎസ്എസ് കയ്യാളുകയാണെന്നും അദ്ദേഹം വിമർശിച്ചു. കേന്ദ്ര ഏജൻസികളുടെ രാഷ്ട്രീയ വേട്ട എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു ​ഗോവിന്ദൻ മാസ്റ്റർ. ഭരണഘടനാ ചട്ടക്കൂടിന്റെ അകത്തു നിന്നുകൊണ്ട് ഫാസിസം അടിച്ചേല്പിക്കുന്നു. സ്വതന്ത്രമായി പ്രവർത്തിക്കേണ്ട സ്ഥാപനങ്ങളെ ആർഎസ്എസ് കയ്യാളുന്നു. കേന്ദ്ര നിലപാടിന് എതിരായി നിൽക്കുന്നവരെ ഇ ഡിയെ ഉപയോഗിച്ച് വേട്ടയാടുകയാണ്. ഇതിന്റെ ഉദാഹരണമാണ് പിണറായി വിജയനേതിരായ ഇ ഡി കേസ്. സിഎംആർഎൽ വിഷയത്തിൽ ശശിധരൻ കർത്തയുടെ മൊഴി ഇ ഡി വ്യാജമായി എഴുതി ചേർത്തു. നിഷേധിക്കപെട്ട മൊഴി നിലനിൽക്കില്ല എന്ന് മനസിലാക്കിയ ഇ ഡി കേരളത്തിലെ സർക്കാരിനെക്കൊണ്ട് എഫ് ഐ ആർ രജിസ്റ്റർ ചെയ്യിപ്പിച്ചു. കള്ളക്കഥ ഉണ്ടാക്കി പാർട്ടിയെയും പിണറായിയെയും കരിവാരി തേക്കാനുള്ള ശ്രമമാണ് ഇ ഡി നടത്തുന്നത്. ഇതിനെ ശക്തമായിട്ടാണ് പാർട്ടി എതിർക്കുന്നത്. ആരെയും പ്രതിയാക്കാം എന്ന കേന്ദ്ര സർക്കാരിന്റെ ഇഷ്ടത്തിന് നിന്ന് കൊടുക്കുന്ന സർക്കാർ ആണ് കേരളത്തിലെ യുഡിഎഫ് സർക്കാരെന്നും ​ഗോവിന്ദൻ മാസ്റ്റർ വിമർശിച്ചു.



إرسال تعليق

0 تعليقات