കരൾ രോ​ഗത്തെ തടുക്കുമെന്ന് പഠനം


കരൾ രോ​ഗബാധിതരാകുന്നവരുടെ എണ്ണം ദിനംപ്രതി വർ​ധിക്കുകയാണ്. മദ്യപാനം മൂലമുണ്ടാകുന്ന കരൾ രോ​ഗമാണ് ഏറ്റവും കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത്. മദ്യപാനം, അമിതവണ്ണം, കൊളസ്ട്രോൾ എന്നിവ കരൾ രോഗങ്ങൾ വരാനുള്ള പ്രധാന ഘടകങ്ങളായി പഠനങ്ങൾ പറയുന്നു. ഇങ്ങനെ പല ഘടകങ്ങളാണ് കരൾ രോ​ഗത്തിന് കാരണമായി തീരുന്നതെങ്കിൽ രോ​ഗത്തെ തടുക്കാനും ചില വഴികളുണ്ട്. കാപ്പിയും ചായയുമൊക്കെ പലരുടേയും ജീവിതത്തിൽ ഒഴിച്ചുകൂട്ടാനാവാത്ത ഒന്നാണ്. ഒരു ചീത്ത ദിവസത്തെ നല്ലതാക്കാൻ ഒരു കപ്പ് കാപ്പിയ്ക്ക് ആകുമെന്നത് പലരും പറയുന്ന കാര്യങ്ങളിൽ ഒന്നാണ്. എന്നാൽ, കാപ്പി പ്രേമികൾക്ക് ഒരു സന്തോഷവാർത്തയുണ്ട് കാപ്പി കുടിച്ചാൽ കരൾ രോ​ഗങ്ങളിൽ നിന്ന് രക്ഷ നേടാമെന്നാണ് പഠനങ്ങൾ പറയുന്നത്. യുകെയിലെ 3 ലക്ഷത്തിലധികം മുതിർന്ന വ്യക്തികളിൽ നടത്തിയ പഠനും പറയുന്നത് ദിവസവും 5 അല്ലെങ്കിൽ അതിലധികം കപ്പ് കാപ്പി കുടിക്കുന്നവരിൽ കരൾ സിറോസിസ് വരാനുള്ള സാധ്യത 32 ശതമാനം കുറവും കരൾ അർബുദം വരാനുള്ള സാധ്യത ഏകദേശം 50 ശതമാനം കുറവുമാണെന്നാണ്. കാപ്പിയുടെ ഉപയോഗം വർദ്ധിക്കുന്നതിനനുസരിച്ച് കരൾ രോഗങ്ങൾ മൂലമുള്ള മരണസാധ്യതയും സിറോസിസ് സാധ്യതയും കുറയുന്നതായാണ് ആരോ​ഗ്യ വിദ​ഗ്ധർ വ്യക്തമാക്കുന്നത്. എംഎഎസ്എ.ഡി അഥവാ മെറ്റബോളിക് ഡിസ്ഫങ്ഷൻ അസോസിയേറ്റഡ് സ്റ്റീറ്റോറ്റിക് ലിവർ ഡിസീസുള്ള വ്യക്തികളിൽ നടത്തിയ പഠനം പറയുന്നത് തക്കാളി കഴിക്കുന്നവരിൽ കരൾ രോ​ഗം വരില്ലെന്നാണ്. 6 ആഴ്ചത്തേക്ക് തക്കാളി കഴിച്ചവരിൽ കരളിലെ കൊഴുപ്പ് കുറഞ്ഞതായി പഠനം കണ്ടെത്തി. എന്നൽ, തക്കാളി കഴിക്കുന്നത് കരളിന്റെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുമെങ്കിലും, കരൾ എൻസൈമുകൾ, ഫൈബ്രോസിസ്, അല്ലെങ്കിൽ വീക്കം എന്നിവയിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാക്കുന്നതായി നിലവിൽ തെളിയിക്കപ്പെട്ടിട്ടില്ല. സാധാരണ പാക്കേജിംഗുകളിൽ കാണപ്പെടുന്ന പോളിഎഥിലിൻ അടങ്ങിയ മൈക്രോപ്ലാസ്റ്റിക്സ് കരളിന് കേടുപാടുകൾ വരുത്താനും, കരൾ രോഗങ്ങളുള്ളവരിൽ അവസ്ഥ കൂടുതൽ വഷളാക്കാനും കാരണമാകുന്നു. എന്നാൽ, മനുഷ്യരിൽ മൈക്രോപ്ലാസ്റ്റിക്സ് കരൾ രോഗങ്ങൾക്ക് കാരണമാകുന്നുണ്ടോ എന്ന് ഉറപ്പിച്ചു പറയാൻ സാധിക്കില്ല.



Post a Comment

0 Comments