പഴുത്ത നേന്ത്രപ്പഴവും തേങ്ങയും ശർക്കരയും ചേർത്ത് തയ്യാറാക്കാവുന്ന രുചികരമായ ഒരു നാടൻ പലഹാരമാണ് ബനാന അട. വൈകുന്നേരത്തെ ചായയ്ക്കൊപ്പം കഴിക്കാനും കുട്ടികൾക്ക് നൽകാനും പറ്റിയ ഈ പലഹാരം വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം.ആവശ്യമായ ചേരുവകൾ
- പഴുത്ത നേന്ത്രപ്പഴം – 2 എണ്ണം
- അരിപ്പൊടി – 1 കപ്പ്
- തേങ്ങ ചിരകിയത് – അര കപ്പ്
- ശർക്കര – അര കപ്പ്
- ഏലക്കാപ്പൊടി
- നെയ്യ് – 1 ടീസ്പൂൺ
- ഉപ്പ് – ഒരു നുള്ള്
- വെള്ളം – ആവശ്യത്തിന്
- വാഴയില – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധംനേന്ത്രപ്പഴം നന്നായി പുഴുങ്ങിയ ശേഷം തൊലി കളഞ്ഞ് ഉടച്ചെടുക്കുക. ശേഷം, പാനിൽ നെയ്യ് ചൂടാക്കി തേങ്ങയും ശർക്കരയും ചേർത്ത് ഇളക്കുക. ശർക്കര അലിഞ്ഞു ചേരുമ്പോൾ ഏലക്കാപ്പൊടി ചേർത്ത് തീ ഓഫ് ചെയ്യുക.
അടുത്തതായി മാവ് തയ്യാറാക്കാൻ ഉടച്ച പഴത്തിലേക്ക് അരിപ്പൊടിയും ഒരു നുള്ള് ഉപ്പും ചേർക്കുക. ആവശ്യത്തിന് വെള്ളം ചേർത്ത് കൈയിൽ ഒട്ടാത്ത മൃദുവായ മാവാക്കി കുഴയ്ക്കുക.നേന്ത്രപ്പഴം നന്നായി പുഴുങ്ങിയ ശേഷം തൊലി കളഞ്ഞ് ഉടച്ചെടുക്കുക. ശേഷം, പാനിൽ നെയ്യ് ചൂടാക്കി തേങ്ങയും ശർക്കരയും ചേർത്ത് ഇളക്കുക. ശർക്കര അലിഞ്ഞു ചേരുമ്പോൾ ഏലക്കാപ്പൊടി ചേർത്ത് തീ ഓഫ് ചെയ്യുക.
അടുത്തതായി മാവ് തയ്യാറാക്കാൻ ഉടച്ച പഴത്തിലേക്ക് അരിപ്പൊടിയും ഒരു നുള്ള് ഉപ്പും ചേർക്കുക. ആവശ്യത്തിന് വെള്ളം ചേർത്ത് കൈയിൽ ഒട്ടാത്ത മൃദുവായ മാവാക്കി കുഴയ്ക്കുക.പിന്നീട് വാഴയിലയിൽ അല്പം എണ്ണയോ നെയ്യോ പുരട്ടുക. മാവ് പരത്തി നടുവിൽ തേങ്ങ ചേർത്തുണ്ടാക്കിയ ഫില്ലിങ് വെക്കുക. ഇനി ഇല മടക്കി അട തയ്യാറാക്കാം.ഇഡലി പാത്രത്തിലോ സ്റ്റീമറിലോ അടകൾ വെച്ച് 15-20 മിനിറ്റ് ആവിയിൽ വേവിക്കുക. ചെറുതായി തണുത്തശേഷം രുചികരമായ ബനാന അട വിളമ്പാം. നല്ല മധുരത്തിനായി പഴുത്ത നേന്ത്രപ്പഴം ഉപയോഗിക്കുന്നതും നല്ലതാണ്.
.webp)




0 Comments