നിർമ്മലം ശുചിത്വ ബോധവൽക്കരണത്തിന്റെ ഭാഗമായി ചൊക്ലി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ മെഗാ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ അനൂപ് ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് സെക്രട്ടറി അമൽരാജ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷമീന, വി.ഇ.ഒ ഷിബിൻ ടി., ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്കൂൾ പ്രധാനാധ്യാപിക സ്മിത ടീച്ചർ, എൻ.സി.സി ചാർജ് ഓഫീസർ റാബിദ് മാസ്റ്റർ എന്നിവർ സംസാരിച്ചു. ജനപ്രതിനിധികളായ ജനീബ സി കെ സജിത, ഷിജിൽ എം സി ഷിനോജ് കെ പി എന്നിവരുടെ നേതൃത്വത്തിൽ നടന്ന ശുചീകരണത്തിൽ പഞ്ചായത്ത് ജീവനക്കാർ, ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്കൂൾ, വി.പി. ഓറിയന്റൽ സ്കൂൾ എന്നിവിടങ്ങളിലെ ജൂനിയർ റെഡ് ക്രോസ്, സ്കൗട്ട് ആൻഡ് ഗൈഡ്സ്, എൻ.സി.സി., എസ്.പി.സി., ഗ്രീൻ പോലീസ് അംഗങ്ങളായ വിദ്യാർഥികൾ, അധ്യാപകർ, ഹരിതകർമസേനാംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, പൊതുപ്രവർത്തകർ തുടങ്ങി നൂറുകണക്കിന് പേർ പങ്കെടുത്തു. ബണ്ട് റോഡിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സപ്ന കെ എം നിർവഹിച്ചു. കെ ടി കെ പ്രദീപൻ അധ്യക്ഷത വഹിച്ചു. മെമ്പർമാരായ സാദിഖ് ഒ കെ , കെ വിനി, റിജിന, വി പുരുഷു എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. രജിസ്ട്രാർ ഓഫീസ് പരിസരത്ത് മിനി കെ.യുടെ നേതൃത്വത്തിലും വെള്ളാച്ചേരി മേഖലയിൽ പി അജീന്ദ്രന്റെ നേതൃത്വത്തിലും ശുചീകരണം നടന്നു. നാല് വാർഡുകളിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായതായും കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് മുമ്പ് പഞ്ചായത്തിലെ 19 വാർഡുകളിലും ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുമെന്നും പ്രസിഡന്റ് എൻ അനൂപ് അറിയിച്ചു. മാലിന്യസംസ്കരണവും ശുചിത്വ പരിപാലനവും തുടർച്ചയായി ഉറപ്പാക്കുന്നതിനായി വാർഡുതല പരിപാലന കമ്മിറ്റികളും രൂപീകരിക്കും.




0 Comments