2.928 kg കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ.

 

ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി ശ്രീകണ്ഠാപുരം എക്സൈസ് റേഞ്ച് ഓഫീസിലെ എക്‌സൈസ് ഇൻസ്പെക്ടർ  *ശ്രാവൺ കെ വി* യും പാർട്ടിയും  ഇരിക്കൂർ പെരുവളത്തു പറമ്പ്  ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ അൻസാർ നഗറിൽ നിന്നും 2.928 kg കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ വെസ്റ്റ് ബംഗാൾ സ്വദേശി ദീപക് ചേത്രി മകൻ അമർ ശർമ്മ ആണ് പിടിയിൽ  ആയത് .പാർട്ടിയിൽ അസി. എക്സൈസ് ഇൻസ്‌പെക്ടർ വിനോദൻ ടി കെ,അസി. എക്സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ് ) പി സി വാസുദേവൻ,സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീകാന്ത് ടി വി, അർജുൻ നാരായണൻ, ശ്യാംജിത്ത് ഗംഗാധരൻ, പ്രിവന്റിവ്‌ ഓഫീസർ (ഗ്രേഡ് )ഡ്രൈവർ  കേശവൻ ടി എം എന്നിവർ ഉണ്ടായിരിന്നു.



Post a Comment

0 Comments