ബിജെപിക്കെതിരെ സമരം ചെയ്യുമ്പോള്‍ കേരളത്തിലെ സിപിഐഎം അസ്വസ്ഥരാകുന്നത് എന്തിന്? കലാപമുണ്ടാക്കാന്‍ ശ്രമിച്ചാല്‍ ശക്തമായ നടപടിയുണ്ടാകും: മുന്നറിയിപ്പുമായി മുഖ്യമന്ത്രി.

 

നാട്ടിൽ കലാപം ഉണ്ടാക്കാൻ ശ്രമിച്ചാൽ നടപടി എടുക്കുമെന്ന് മുന്നറിയിപ്പുമായി മുഖ്യമന്ത്രി വി ഡി സതീശൻ. BJPക്ക് എതിരെ സമരം ചെയ്യുമ്പോൾ സിപിഐഎം പ്രവർത്തകർ എന്തിന് അസ്വസ്ഥരാകണം. തിരുവനന്തപുരത്തെ അക്രമ സംഭവങ്ങൾ കരുതി കൂട്ടിയുള്ളത്. SFI ക്കാർ മനപൂർവ്വം പ്രകോപനം സൃഷ്ടിച്ചുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി’സി.പി.ഐ. എം നേതൃത്വത്തിന്റെ അറിവോടെയാണ് ഇത് നടന്നത്. ഇന്നലെ തിരുവനന്തപുരത്ത് അക്രമ സംഭവങ്ങളുണ്ടായത്. എസ്.എഫ്.ഐക്കാര്‍ മനഃപൂര്‍വം പ്രകോപനം സൃഷ്ടിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ ബിയര്‍ കുപ്പികളും കല്ലും വലിച്ചെറിഞ്ഞു. ഏതാനും ദിവസങ്ങളായി യുവമോര്‍ച്ചയും ബി.ജെ.പിയും നാട്ടിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. അതിന്റെ തുടര്‍ച്ചയാണ് ഇന്നലെ രാത്രി തിരുവനന്തപുത്ത് എസ്.എഫ്.ഐയും സി.പി.ഐ.എമ്മും കാട്ടിയത്. സി.പി.ഐ.എമ്മും ബി.ജെ.പിയും ഒരേ തൂവല്‍ പക്ഷികളാണെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുകയാണ്.

ഒരു തരത്തിലുള്ള അക്രമ പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ അനുവദിക്കില്ല. നാട്ടില്‍ കലാപ അന്തരീക്ഷം ഉണ്ടാക്കാന്‍ ശ്രമിച്ചാല്‍ ശക്തമായ നടപടിയുണ്ടാകും. ജനങ്ങളുടെ സമാധാന ജീവിതം ഇല്ലാതാക്കാന്‍ ആര് ശ്രമിച്ചാലും അവര്‍ കടുത്ത നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.



إرسال تعليق

0 تعليقات