മെഗാ ക്ലിനിംഗ് ഡ്രൈവ് ശുചികരണ പ്രവർത്തികളുടെ ഉത്ഘാടനം ഇരിട്ടി പഴയ സ്റ്റാൻ്റിൽ നഗരസഭ ചെയർപേഴ്സൺ വി.വിനോദ്കുമാർ ഉത്ഘാടനം ചെയ്തു.




 2026 സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 17 വരെ ഒരു മാസം നീണ്ടുനിൽക്കുന്ന സ്വച്ഛത ഹി സേവ ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ ഭാഗമായി നമ്മുടെ നഗരം ശുചിയായി സൂക്ഷിക്കാം എന്ന ആശയത്തെ അടിസ്ഥാനമാക്കി പയഞ്ചേരിമുക്ക്

മുതൽഇരിട്ടി പാലം വരെയുള്ള നഗര കേന്ദ്രം ബഹുജന പങ്കാളിത്തത്തോടെ മെഗാ ക്ലിനിംഗ് ഡ്രൈവ് നടത്തി ശുചികരിച്ചു. ശുചികരണ പ്രവർത്തികളുടെ ഉത്ഘാടനം ഇരിട്ടി പഴയ സ്റ്റാൻ്റിൽ നഗരസഭ ചെയർപേഴ്സൺ വി.വിനോദ്കുമാർ ഉത്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ കെ.സോയ അദ്ധ്യക്ഷത വഹിച്ചു.നഗരസഭ സെക്രട്ടറി എൻ.കെ.അലി അഷ്ക്കർ സ്വാഗതം പറഞ്ഞു. സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർപേഴ്സൺ മാരായ അബ്ദുൾ റഷീദ് വി.പി, ആർ.കെ.ഷൈജു, കെ.രാജൻ, ധനിഷ പി., ജിഷ പി.വി, ക്ലിൻ സിറ്റി മാനേജർ ചാർജ് ഷാജി പി.എം എന്നിവർ സംസാരിച്ചു. ഇരിട്ടി ഹയർ സെക്കണ്ടറി  സ്ക്കൂളിലെ എൻ.എസ്.എസ് ട്രൂപ്പ് ഫ്ലാഷ് മോബ് അവതരിപ്പിച്ചു.ജനപ്രതിനിധികൾ,വ്യാപാരികൾ, യുവജന സംഘടന പ്രവർത്തകർ ,ഹോട്ടൽ ആൻറ് റസ്റ്റോറൻ്റ് പ്രവർത്തകർ, വർക്ക്ഷോപ്പ്  തൊഴിലാളികൾ, എൻ.എൻ.എസ് വളണ്ടിയർമാരായ വിദ്യാർത്ഥികൾ, മഹിള സംഘടന പ്രവർത്തകർ, ഹരിതസേന അംഗങ്ങൾ, നഗരസഭ ആരോഗ്യവിഭാഗം ജീവനക്കാർ, വഴിയോര കച്ചവട തൊഴിലാളികൾ ഉൾപ്പെടെ വിവിധ മേഖലയിലുള്ളവരുടെ പങ്കാളിത്തത്തോടെ ഇരിട്ടി പട്ടണം ശുചികരിച്ചു. കള്റോഡ് മുതൽ പയിഞ്ചേരിമുക്ക് വരെയുള്ള സംസ്ഥാന പാതയുടെ ഇരുവശവും, വാർഡ് കളിലും ഒക്ടോബർ 1ന് ശുചീകരണം നടത്തിയിരുന്നു.



إرسال تعليق

0 تعليقات