കോൺഗ്രസ് ഓഫിസുകൾ ആക്രമിച്ചത് പ്രതിഷേധാർഹമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരും. പാർട്ടി ഓഫീസുകൾ ആക്രമിക്കുന്നത് ശരിയായ രീതിയല്ല. കേരളീയ പൊതു സമൂഹം ഒരുകാലത്തും ഇത്തരം രാഷ്ട്രീയ അതിക്രമങ്ങളെ അംഗീകരിക്കില്ല. നാട്ടിലെ ക്രമസമാധാനം തകർക്കാൻ ചില ബോധപൂർവം ശ്രമിക്കുകയാണ്. അത് ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്നും മുഖ്യമന്ത്രി വാർത്താ കുറിപ്പിലൂടെ പ്രതികരണം.തിരുവനന്തപുരത്ത് ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിലേക്ക് കല്ലേറ് നടത്തുകയും നെയ്യാറ്റിൻകര ആനാവൂർ മണ്ഡലം കമ്മിറ്റി ഓഫീസിന് തീയിടുകയും ചെയ്ത ക്രിമിനലുകളുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ആനാവൂരിലെ മണ്ഡലം കമ്മിറ്റി ഓഫീസ് തീയിട്ട കേസിൽ ബി.ജെ.പി പ്രവർത്തകനാണ് പിടിയിലായത്. കുറ്റവാളികളെ കണ്ടെത്തി നിയമത്തിന് മുന്നിലെത്തിച്ച് ശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വാർത്താ കുറിപ്പിലൂടെ അറിയിച്ചു.തിരുവനന്തപുരം ഡിസിസി ഓഫീസ് ആക്രമിച്ച പ്രതികളെ തിരിച്ചറിഞ്ഞിരുന്നു. ബിജെപി പ്രവർത്തകരാണ് പ്രതികൾ. അഡ്വക്കേറ്റ് പ്രദീപ് ആണ് കല്ലെറിഞ്ഞത്. ബൈക്കിൽ ഒപ്പം ഉണ്ടായിരുന്നത് ശ്രീലാൽ എന്നയാളായിരുന്നു. കസ്റ്റഡിയിലുള്ള അഖിലും മറ്റൊരാളും കാറിൽ കാത്ത് നിന്നു. ഗൂഢാലോചന നടത്തി നടപ്പാക്കിയ ആക്രമണമെന്ന് പൊലീസ്.






0 تعليقات