അരൂരിൽ 11 കിലോ കഞ്ചാവുമായി യൂത്ത് കോൺഗ്രസ് നേതാവടക്കം അഞ്ച് പേർ
പിടിയിൽ. യൂത്ത് കോൺഗ്രസ് നേതാവുമായ ഷെമീർ അടക്കമാണ് പിടിയിലായത്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയിലാണ് യൂത്ത് കോൺഗ്രസ് നേതാവടക്കം പിടിയിലായത്. ഇന്നലെ രാത്രിയാണ് അരൂർ മാക്കേകവലയിൽ നിന്ന് 11.6 കിലോ കഞ്ചാവുമായി ഇവരെ പൂച്ചാക്കൽ പൊലീസ് പിടികൂടിയത്.തൈക്കാട്ടുശേരി സ്വദേശിയും യൂത്ത് കോൺഗ്രസ് നേതാവുമായ ഷെമീർ, അലി ജുവഹർ , സലാഹുദീൻ, കൃഷ്ണകുമാർ, മുഹമ്മദ് അസ്ലം എന്നിവരാണ് പൂച്ചാക്കൽ പൊലിസിൻ്റെ പിടിയിലായത്. പ്രതികൾക്ക് എതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.വില്പനയ്ക്ക് എത്തിച്ച കഞ്ചാവാണ് പ്രതികളിൽ നിന്ന് പിടികൂടിയത് എന്ന് പൊലീസ് വ്യക്തമാക്കി.പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. അരൂരിലെ സജീവ കോൺഗ്രസ് പ്രവർത്തകനാണ് പിടിയിലായ ഷെമീർ.
മുഖ്യമന്ത്രി, എക്സൈസ് മന്ത്രി, ഡപ്യൂട്ടി സ്പീക്കർ,യൂത്ത് കോൺഗ്രസ് നേതാക്കൾ എന്നിവർക്കൊപ്പം ഷെമീർ നിൽക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയാണ് ഇടതു കേന്ദ്രങ്ങൾ. അരൂർ സിഐ അടക്കമുള്ള പൊലീസുകാരെ കുമ്പളം പാലത്തിൽ വെച്ച് ആക്രമിച്ച കേസിൽ നേരത്തെ ഇയാൾ പ്രതിയായിട്ടുണ്ട്.
.jpg)




0 تعليقات