ശബരിമലയിൽ അരവണ വിൽപന പകുതിയായി: കഴിഞ്ഞ വര്‍ഷം 18 ലക്ഷം ടിന്‍ വിറ്റ സ്ഥാനത്ത് ഇക്കുറി വിറ്റത് 9 ലക്ഷം മാത്രം


പത്തനംതിട്ട: ശബരിമലയിൽ അരവണ വില്‍പന പകുതിയായി. കഴിഞ്ഞ വര്‍ഷം 18 ലക്ഷം ടിന്‍ അരവണ വിറ്റ സ്ഥാനത്ത് ഇക്കുറി വിറ്റത് 9 ലക്ഷം മാത്രം. ഒന്‍പത് കോടിയോളമാണ് അരവണ വില്‍പനയില്‍ കുറവ് വന്നത്. ആദ്യ ആറു ദിവസത്തെ കണക്ക് പ്രകാരമാണിത്. ഇന്നലെ വെർച്വൽ ക്യൂ ബുക്ക് ചെയ്തിട്ടും 23,714 പേരാണ് സന്നിധാനത്ത് എത്താതിരുന്നത്. ഇനി ബുക്ക് ചെയ്തു വരാതിരുന്നാൽ ഈ മണ്ഡലകാലത്ത് ബുക്കിങ് കിട്ടില്ല. ബുക്കിങ് സോഫ്റ്റ്‌വെയറിലും മാറ്റം വരുത്തി. ശബരിമല സന്നിധാനത്ത് ഇന്നലെ ദർശനിർത്തിയത് 60003 തീർത്ഥാടകർ മാത്രമാണ്. നട തുറന്ന് ആദ്യ ആറു ദിവസത്തെ കണക്കുകൾ പ്രകാരം 47 ശതമാനം തീർത്ഥടാകരുടെ കുറവാണ് ഇത്തവണ ശബരിമലയിൽ ഉണ്ടായിരിക്കുന്നത്. തിരക്ക് കുറഞ്ഞതോടുകൂടി അരവണ വിൽപ്പനയും പകുതിയായി കുറഞ്ഞു.



إرسال تعليق

0 تعليقات